അഭിജിത്തിന് സ്വീകരണം നൽകി

കൊയിലാണ്ടി: നേപ്പാളിലെ കാഠ്മണ്ഡുവിൽ വെച്ച് നടന്ന സൗത്ത് ഏഷ്യൻ അട്യാപട്യാ ചാമ്പ്യൻഷിപ്പിൽ ഗോൾഡ് മെഡൽ നേടിയ ഇന്ത്യൻ ടീം അംഗമായ അഭിജിത്തിന് വീനസ് തിരുവങ്ങൂർ സ്വീകരണം നൽകി. വെങ്ങളത്തു നിന്നും വാദ്യമേള അകമ്പടിയോടെ തുറന്ന വാഹനത്തിൽ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങൾ സഞ്ചരിച്ച് രാത്രി 8 മണിയോടെ വീട്ടിലെത്തിയപ്പോൾ അമ്മയും കുടുംബാംഗങ്ങളും ഉൾപ്പെടെ നാട്ടുകാരും ഹൃദ്യമായ സ്വീകരണം നൽകി.
