KOYILANDY DIARY.COM

The Perfect News Portal

യുവകലാസാഹിതി ജില്ലാ സമ്മേളനം

ബാലുശ്ശേരി. ജനാധിപത്യ ബോധത്തിലൂടെ മനുഷ്യനെ ഉൾക്കൊള്ളുവാനുള്ള സാംസ്കാരിക പ്രവർത്തനമാണ് വർത്തമാന കാലത്തിന്റെ ആവശ്യമെന്ന് പ്രശസ്ത കവിയും നോവലിസ്റ്റുമായ ഡോ. സോമൻ കടലൂർ പറഞ്ഞു. ബാലുശ്ശേരിയിൽ നടക്കുന്ന യുവകലാസാഹിതി ജില്ലാ സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. യുവകലാസാഹിതി ജില്ലാ പ്രസിഡണ്ട് ഡോ. ശരത് മണ്ണൂർ അധ്യക്ഷത വഹിച്ചു.
പ്രതിനിധി സമ്മേളനം പ്രമുഖ എഴുത്തുകാരനും വിവർത്തകനുമായ എ.പി. കുഞ്ഞാമു ഉദ്ഘാടനം ചെയ്തു. നിർമ്മിത ബുദ്ധികൾ മനുഷ്യന്റെ ജൈവികതയെ കീഴടക്കുന്ന കാലമാണിതെന്ന് എ.പി. കുഞ്ഞാമു പറഞ്ഞു. ജില്ലാ സെക്രട്ടറി അഷ്റഫ് കുരുവട്ടൂർ പ്രവർത്തന റിപ്പോർട് അവതരിപ്പിച്ചു.പൃഥ്വീരാജ് മൊടക്കല്ലൂർ അനുശോചന പ്രമേയം അവതരിപ്പിച്ചു.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി.എം. ശശി, ഡോ. ഒ.കെ. മുരളീകൃഷ്ണൻ
വി.പി. രാഘവൻ, അജയൻ മൂലാട്, ഡോ. വി.എൻ. സന്തോഷ് കുമാർ, സി.പി. സദാനന്ദൻ, കെ.കെ ബാലൻ മാസ്റ്റർ, മജീദ് ശിവപുരം എന്നിവർ സംസാരിച്ചു.
Share news