KOYILANDY DIARY.COM

The Perfect News Portal

കോഴിക്കോട് എംഡിഎംഎയുമായി യുവാക്കൾ അറസ്റ്റിൽ

കോഴിക്കോട് ചെറുവണ്ണൂർ മധുരബസാറിൽ 50.45 ഗ്രാം എംഡിഎംഎയുമായി യുവാക്കൾ അറസ്റ്റിൽ. ഉബൈദ്, അർഷാദ് എന്നിവരെയാണ് നല്ലളം പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം മലപ്പുറം പത്തിരിയാലിൽ അനധികൃതമായി പുകയില ഉൽപ്പന്നങ്ങൾ വിൽപ്പന നടത്തിയ പലചരക്ക് കടക്കാരൻ പിടിയിലായിരുന്നു. തൃക്കലങ്ങോട് സ്വദേശി ജാഫറാണ് പിടിയിലായത്.

കടയിൽനിന്ന് ഇരുന്നോറോളം പായ്ക്കറ്റുകളിലായി നിരോധിത പുകയില ഉൽപ്പന്നങ്ങളും പൊലീസ് പിടിച്ചെടുത്തു. സ്കൂൾ വിദ്യാർത്ഥികളെ ലക്ഷ്യം വെച്ചായിരുന്നു വിൽപ്പന. നാട്ടുകാർ പരാതിപ്പെട്ടതിനെത്തുടർന്നാണ് എടവണ്ണ പോലിസ് പരിശോധന നടത്തിയത്.

 

Share news