മലപ്പുറത്ത് വിൽപ്പനക്കായി സൂക്ഷിച്ച കഞ്ചാവുമായി യുവാവ് പിടിയിൽ

നിലമ്പൂർ: മലപ്പുറത്ത് വിൽപ്പനക്കായി സൂക്ഷിച്ച കഞ്ചാവുമായി യുവാവ് പിടിയിൽ. വടപ്പുറം സ്വദേശി ചെട്ടിയാരോടത്ത് അക്ബർ (47) ആണ് അറസ്റ്റിലായത്. സ്കൂട്ടറിൽ കൊണ്ടു വന്ന 120 ഗ്രാം കഞ്ചാവുമായി യുവാവിനെ നിലമ്പൂർ പോലീസും ഡാൻസാഫും ചേർന്ന് പിടികൂടുകയായിരുന്നു. ഇന്നലെ രാത്രി 7ഓടെയാണ് സംഭവം.

രഹസ്യവിവരത്തെ തുടർന്ന് വടപുറം പാലത്തിന് സമീപം നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. ചില്ലറ വിൽപ്പനക്കാർക്ക് കൈമാറാനായി കൊണ്ടുവന്ന കഞ്ചാവാണ് പിടികൂടിയത്. 500 രൂപയുടെ ചെറിയ പാക്കറ്റുകളിലാക്കിയാണ് പ്രതി കഞ്ചാവ് വിൽപ്പന നടത്തിയിരുന്നത്. എസ് ഐ ടി പി മുസ്തഫ ഡാൻസാഫ് അംഗങ്ങളായ സുനിൽ മമ്പാട്, അഭിലാഷ് കൈപ്പിനി, ആശിഫ് അലി, ടി. നിബിൻദാസ്, ജിയോ ജേക്കബ് എന്നിവരും ചേർന്നാണ് പ്രതിയെ പിടികൂടിയത്.

