500 ഗ്രാം കഞ്ചാവുമായി യുവാക്കൾ പിടിയിൽ

പുൽപ്പള്ളി: 500 ഗ്രാം കഞ്ചാവുമായി യുവാക്കൾ പിടിയിൽ. മേപ്പാടി കോട്ടപ്പടി കളത്തിങ്കൽ എസ്. സൂരജ് (19), മേപ്പാടി കപ്പകൊല്ലി കോട്ടനാട് കുറുപ്പത്ത് വീട്ടിൽ കെ. ജെ ജസ്റ്റിൻ (20), എന്നിവരാണ് 500ഗ്രാം കഞ്ചാവുമായി പിടിയിലായത്.


പുൽപ്പള്ളി പോലീസ് സ്റ്റേഷൻ പരിധിയിലെ പെരിക്കല്ലൂർ കടവിൽ സബ് ഇൻസ്പെക്ടർ ബെന്നിയും സംഘവും നടത്തിയ വാഹന പരിശോധനയിലാണ് വിൽപ്പനയ്ക്കായി കൊണ്ടുവരുകയായിരുന്ന കഞ്ചാവ് പിടികൂടിയത്.


