വീടിന്റെ ടെറസിൽ നിന്ന് വീണ് യുവാവിന് പരിക്കേറ്റു

കൊയിലാണ്ടി: വീടിന്റെ ടെറസിൽ നിന്ന് വീണ് യുവാവിന് പരിക്കേറ്റു. ചെങ്ങോട്ടുകാവ് സ്വദേശിയായ ഷഹുമാൻ (21) ആണ് പരിക്കേറ്റത്. കൊയിലാണ്ടി കുറുവങ്ങാടിൽ യാസീൻ എന്നയാളുടെ ഉടമസ്ഥതയിലുളള വീടിന്റെ പ്ലംബിംഗ് പണിക്കിടെ യുവാവ് വീടിന്റെ രണ്ടാം നിലയിൽ നിന്നും സൺഷൈഡിലേക്ക് വീണു പരിക്കേ>ക്കുകയായിരുന്നു.

വിവരം കിട്ടിയത് തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന സ്റ്റേഷൻ ഓഫീസർ ബിജു വി കെ യുടെ നേതൃത്വത്തിലുള്ള സംഘം എത്തി പരിക്കേറ്റ ഷഹുമാൻനെ സ്ട്രക്ചറിൽ റോപ്പ് ഉപയോഗിച്ച് താഴെ സുരക്ഷിതമായി ഇറക്കി കൊയിലാണ്ടി താലൂക്ക് ഹോസ്പിറ്റലിൽ എത്തച്ചു.

സീനിയർ ഫയർ ആൻഡ് റെസ്ക്യു ഓഫീസർ അനൂപ് ബി കെ, ഫയർ ആൻഡ് റെസ്ക്യു ഓഫീസർമാരായ ബിനീഷ് കെ, നിധിപ്രസാദി ഇ എം, അനൂപ് എൻപി,ഷാജു കെ,ഇന്ദ്രജിത്ത് ഐ, ഹോം ഗാർഡുമാരായ അനിൽകുമാർ, ഷൈജു എന്നിവർ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു.
