വിവരാവകാശ നിയമം പഠിക്കാം; സർട്ടിഫിക്കറ്റ് കോഴ്സിന് ഇപ്പോൾ അപേക്ഷിക്കാം
.
വിവരാവകാശ നിയമം 2005 നെ കുറിച്ച് അറിയുന്നത് അവളരെ നല്ലതാണ്. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ഇൻ ഗവൺമെന്റ് സൗജന്യമായി വിവരാവകാശ നിയമം പഠിക്കുന്നതിനായി കോഴ്സ് സംഘടിപ്പിക്കുന്നുണ്ട്. സർട്ടിഫിക്കറ്റ് കോഴ്‌സാണ് സംഘടിപ്പിക്കുന്നത്. ഇതിനായി ഓൺലൈൻ വഴി രജിസ്റ്റർ ചെയ്യാവുന്നതാണ്.

നിലവിൽ കോഴ്സിലേക്കുള്ള രജിസ്‌ട്രേഷൻ ആരംഭിച്ചിട്ടുണ്ട്. 16 വയസ് കഴിഞ്ഞവർക്ക് കോഴ്സിൽ രജിസ്റ്റർ ചെയ്യാൻ സാധിക്കും. ഇംഗ്ലീഷിലും മലയാളത്തിലും കോഴ്സ് ലഭ്യമാണ്. താൽപര്യമുള്ളവർക്ക് rti.img.kerala.gov.in മുഖേന രജിസ്റ്റർ ചെയ്യാവുന്നതാണ്. ഏപ്രിൽ 16 വരെ കോഴ്‌സിലേക്ക് രജിസ്റ്റർ ചെയ്യാൻ കഴിയും. ഏപ്രിൽ 18 ന് കോഴ്സ് ആരംഭിക്കും.
Advertisements




