നെസ്റ്റ് പാലിയേറ്റീവ് കെയറിന്റെ നേതൃത്വത്തിൽ ലോക പാലിയേറ്റീവ് കെയർ ദിനം ആചരിച്ചു

കൊയിലാണ്ടി നെസ്റ്റ് പാലിയേറ്റീവ് കെയറിന്റെ നേതൃത്വത്തിൽ ലോക പാലിയേറ്റീവ് കെയർ ദിനം ആഘോഷിച്ചു. കൊയിലാണ്ടിയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നൂറോളം വിദ്യാർത്ഥികൾക്കു വളണ്ടിയർ ട്രെയിനിങ്ങും നെസ്റ്റിന്റെ ആശ്രിതരുടെ കൂട്ടിരിപ്പിക്കാർക്കു അവരുടെ ആശങ്കകൾ പങ്കുവെയ്ക്കാനുള്ള സംഗമവും സംഘടിപ്പിച്ചു.
.

.
പാലിയേറ്റീവ് ദിനാചരണത്തിന്റെ ഭാഗമായി പ്രായമായവരെയും, പ്രയാസം അനുഭവിക്കുന്നവരെയും പരിഗണിക്കേണ്ടതും, അവർക്കു വേണ്ട കരുതൽ നൽകേണ്ടതും സമൂഹത്തിന്റെ ഉത്തരവാദിത്തമാണെന്ന് ഉണർത്തിക്കൊണ്ട് സ്വാന്തന സന്ദേശയാത്ര നടത്തി. ഈ വിഷയത്തിൽ വിദ്യാർത്ഥി സമൂഹവും യുവജനങ്ങളും മുന്നോട്ട് ഇറങ്ങേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കുന്നതായിരുന്നു സന്ദേശ യാത്ര. കൊയിലാണ്ടി ബസ്സ് സ്റ്റാന്റിൽ അവസാനിച്ച സാന്ത്വന സന്ദേശ യാത്ര പ്രതിജ്ഞ ചൊല്ലി അവസാനിപ്പിച്ചു.
.

.
നെസ്റ്റ് ചെയർമാൻ . അബ്ദുള്ള കരുവഞ്ചേരി, ട്രഷറർ . ടി പി ബഷീർ, ജനറൽ സെക്രട്ടറി . മുഹമ്മദ് യൂനസ്, ഗ്ലോബൽ ജനറൽ സെക്രട്ടറി . സാലി ബാത്ത, വി.കെ. കൃഷ്‌ണൻ, എം.വി ഇസ്മയിൽ, രാജേഷ് കീഴരിയൂർ എന്നിവർ പങ്കെടുത്ത ചടങ്ങ് പ്രായമുള്ളവരെയും രോഗബാധിതരെയും ചേർത്ത് നിർത്താനുള്ള ഒരു ഓർമപ്പെടുത്തൽ ആയിരുന്നു.
