KOYILANDY DIARY.COM

The Perfect News Portal

സിൽക്യാര തുരങ്കത്തിൽ കുടുങ്ങിയ തൊഴിലാളികളെ പുറത്തേക്ക് എത്തിക്കും

ഡെറാഡൂൺ: ഉത്തരകാശിയിലെ സിൽക്യാര തുരങ്കത്തിൽ കുടുങ്ങിയ തൊഴിലാളികളെ ഉടനെ പുറത്തേക്ക് എത്തിക്കും. രക്ഷാദൗത്യം അവസാന ഘട്ടത്തിലെത്തിയതായി അധികൃതർ അറിയിച്ചു. തുരങ്കത്തിനുള്ളിലേക്കുള്ള തുരക്കൽ പൂർത്തിയായി.

തൊഴിലാളികളെ കൊണ്ടുവരാനായി എസ്ഡിആർഎഫ് സംഘം തുരങ്കത്തിനുള്ളിലേക്ക് പ്രവേശിച്ചു. പുറത്തെത്തിക്കുന്ന തൊഴിലാളികളെ കൊണ്ടുപോകാനായി 10ഓളം ആംബുലൻസുകളും മെഡിക്കൽ സംഘവും സജ്ജമാണ്. എല്ലാ തൊഴിലാളികളെയും ഉടൻ തന്നെ പുറത്തെത്തിക്കും. 16ദിവസമായി ഖനിയിൽ കുടുങ്ങിയ തൊഴിലാളികളെയാണ് രക്ഷപ്പെടുത്തുന്നത്.

Share news