KOYILANDY DIARY

The Perfect News Portal

പുതിയ അപ്ഡേഷനുമായി വാട്സാപ്പ്, ഒരു അക്കൗണ്ട്‌ ഇനി നാല് ഫോണിൽ ഉപയോഗിക്കാം

പുതിയ അപ്ഡേഷനുമായി വാട്സാപ്പ്, ഒരു അക്കൗണ്ട്‌ ഇനി നാല് ഫോണിൽ ഉപയോഗിക്കാം. മെറ്റാ മേധാവി മാർക് സക്കർബെർഗ് ഫേസ്ബുക്ക് പേജിലൂടെയാണ് പ്രഖ്യാപനം നടത്തിയത്. അടുത്ത ആഴ്ചയിലാണ് ആഗോളതലത്തിൽ അപ്ഡേഷൻ നിലവിൽ വരുക. നിലവിൽ ഒരു അക്കൗണ്ട്‌ ഒരു ഫോണിൽ മാത്രമാണ് ഉപയോഗിക്കാൻ സാധിക്കുക. വെബ് ബ്രൗസർ വഴിയോ കംപ്യൂട്ടർ വഴിയോ മാത്രമാണ് അതേ വാട്സാപ്പ് ഉപയോഗിക്കാനാവുക. പുതിയ സംവിധാനം നിലവിൽ വരുന്നതോടെ ഒരേ സമയം ഒന്നിലധികം ഫോണിലും കംപ്യൂട്ടറിലും വാട്സ് ആപ്പ് ഉപയോഗിക്കാൻ സാധിക്കും.

മറ്റ് ഫോണുകളിലും വാട്സ് ആപ്പ് മെസേജുകൾ ലഭ്യമാകുമെന്നതിനാൽ ഒരു ഫോൺ സ്വിച്ച് ഓഫ് ആയാലും മറ്റു ഫോണിൽ വാട്സ് ആപ്പ് ഉപയോഗിക്കാം. ദീർഘനേരം പ്രവർത്തന രഹിതമായാൽ സ്വയം ലോഗൗട്ടാകും. ക്യൂ ആർ കോഡ് സ്കാൻ ചെയ്തും, ഒ.ടി.പി വഴിയുമാണ് അക്കൗണ്ട്‌ ഇൻസ്റ്റാൾ ചെയ്യാൻ സാധിക്കുക. ലിങ്ക് ചെയ്‌തിരിക്കുന്ന ഓരോ ഫോണും വാട്സ്ആപ്പിലേക്ക് സ്വതന്ത്രമായി കണക്‌റ്റ് ചെയ്യുകയും സന്ദേശങ്ങൾ, കോളുകൾ എന്നിവ എൻഡ്-ടു-എൻഡ് എൻക്രിപ്റ്റ് ഉറപ്പാക്കിയതായും വാട്സ് ആപ്പ് അറിയിച്ചു.

ഉപയോക്താക്കൾക്ക് സൈൻ ഔട്ട് ചെയ്യാതെ തന്നെ ഫോണുകൾ മാറാനും നിർത്തിയിടത്ത് നിന്ന് ചാറ്റുകൾ കാണാനും സാധിക്കും. രണ്ട് ബില്യൺ ഉപയോക്താക്കളുള്ള ലോകത്തിലെ ഏറ്റവും വലിയ മെസേജിങ്ങ് ആപ്ലിക്കേഷനാണ് വാട്സ് ആപ്പ്.

Advertisements