നഗരസഭയുടെ ഇടപെടലിൽ കൊയിലാണ്ടി ടൗൺഹാളിൽ വൈദ്യുതി പുനസ്ഥാപിച്ചു

കൊയിലാണ്ടി: നഗരസഭയുടെ ഇടപെടലിൽ കൊയിലാണ്ടി ടൗൺഹാളിൽ വൈദ്യുതി പുനസ്ഥാപിച്ചു. ട്രാൻസ്ഫോർമർ തകരാറിലായി കഴിഞ്ഞ 15 ദിവസമായി വൈദ്യുതി നിലച്ചിരിക്കുകയായിരുന്നു ഇവിടെ. വൈദ്യുതി മുടങ്ങിയതോടെ വ്യാപാരികൾ സ്ഥാപനം നടത്തിക്കൊണ്ടുപോകാൻ പ്രയാസത്തിലായിരുന്നു. അതിനിടയിൽ വലിയ ആശ്വാസമായാണ് ഇന്ന് ഉച്ചയോടെ വൈദ്യുതി പുനസ്ഥാപിച്ചത്.

നഗരസഭയുടെ ട്രാൻസ്ഫോർമറിൽ മെയിൻ്റനൻസ് ചുമതലയുണ്ടായിരുന്ന എറണാകുളത്തെ സ്വകാര്യ കമ്പനി അധികൃതർ എത്തിയാണ് തകരാർ പരിഹരിച്ചത്. തകരാറിലായ പാനലുകളും സ്വിച്ചുകളും പൂർണ്ണായും മാറ്റുകയും, ഈർപ്പംതട്ടിയുണ്ടായ തകരാർ പരിഹരിക്കാൻ നഗരസഭ വിദഗ്ദോപദേശം തേടിയതിൻ്റെ അടിസ്ഥാത്തിൽ ട്രാൻസ്ഫോർമർ തറയിൽനിന്ന് വീണ്ടും ഉയർത്തിയുമാണ് പ്രശ്നം പരിഹരിച്ചത്.


തുടർന്ന് കമ്പനിയുടെ സർട്ടിഫിക്കറ്റ് കെഎസ്ഇബിക്ക് കൈമാറിയതോടെയാണ് വൈദ്യൂതി റീസ്റ്റോർ ചെയ്തത്. വ്യാപാരികളുടെ ബുദ്ധിമുട്ടുകൾ മനസിലാക്കി ഇടക്കിടെ ഉണ്ടാകുന്ന തകരാറുകൾക്ക് ശാശ്വതപരിഹാരം കാണുമെന്ന് ചെയർപേഴ്സൺ കെ.പി സുധയും വൈസ് ചെയർമാൻ അഡ്വ. കെ. സത്യനും പറഞഞു.

