KOYILANDY DIARY

The Perfect News Portal

ഡിവൈഎഫ്ഐ എളാട്ടേരി യൂണിറ്റിൻ്റെ നേതൃത്വത്തിൽ LSS, USS, SSLC, പ്ലസ് ടു വിജയികളെ അനുമോദിച്ചു

ചെങ്ങോട്ടുകാവ്: ഡിവൈഎഫ്ഐ എളാട്ടേരി യൂണിറ്റിൻ്റെ നേതൃത്വത്തിൽ 2023 .24 വർഷത്തെ LSS. USS. SSLC plus two പരീക്ഷയിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർഥികളെ അനുമോദിച്ചു. കേരള പാഠപുസ്തക  രചന സമിതി അംഗവും കെഎസ്ടിഎ ജില്ലാ എക്സിക്യൂട്ടീവ് അംഗവുമായ ബിജു ഡി കെ ഉദ്ഘാടനം ചെയ്തു സംസാരിച്ചു.
ധനീഷ് കുന്നത്ത് അധ്യക്ഷത വഹിച്ചു. ആശംസകൾ അർപ്പിച്ചുകൊണ്ട് പന്തലായനി ബ്ലോക്ക് മെമ്പർ ജുബീഷ്, ഇ.കെ നാരായണൻ മാസ്റ്റർ, ബാലകൃഷ്ണൻ മാസ്റ്റർ, ജയന്തി ടീച്ചർ, നിതിൻ, ശ്രീധരൻ നായർ, വിജയൻ ടി, മോഹനൻ പി.കെ എന്നിവർ സംസാരിച്ചു. അരുൺ കെ പി സ്വാഗതവും 
അരുൺലാൽ നന്ദിയും പറഞ്ഞു.