500 രൂപയുടെ നോട്ടും പിൻവലിക്കുമോ? വിശദീകരണവുമായി സര്‍ക്കാര്‍
.
നോട്ട് നിരോധനം എന്ന് കേട്ടാല്‍ ഇന്ത്യക്കാര്‍ ഒന്ന് പെട്ടന്ന് ഞെട്ടും. പണ്ട് ഒന്ന് പെട്ടുപോയതിന്റെ പേടിയാണെ. കള്ളനോട്ട് ഇല്ലാതാക്കാൻ എന്ന പേരില്‍ പുതിയ 2000, 500 നോട്ടുകള്‍ പുറത്തിറക്കുകയും ചെയ്തു. തുഗ്ലക്കൻ തീരുമാനത്തിന്റെ മേന്മ കൊണ്ട് 2000ത്തിന്റെ നോട്ട് പതുക്കെ പിൻവലിക്കുകയും ചെയ്തു.

ഇപ്പോള്‍ സോഷ്യല്‍ മീഡയിയല്‍ സജീവമായി പ്രചരിക്കുന്ന മറ്റൊരു വാര്‍ത്തയാണ് 500 രൂപ നോട്ടുകളുടെ വിതരണം നിര്‍ത്തലാക്കുമെന്ന്. എടിഎമ്മുകളിലൂടെയുള്ള 500 രൂപ വിതരണമാണ് നിര്‍ത്തുക എന്നായിരുന്നു സോഷ്യല്‍ മീഡിയയിലൂടെയുള്ള പ്രചാരണം. എന്നാല്‍ ഈ പ്രചാരണം തെറ്റാണെന്ന് അറിയിച്ച് കേന്ദ്രസര്‍ക്കാര്‍.

പ്രസ് ഇൻഫോര്‍മേഷൻ ബ്യൂറോയുടെ ഫാക്ട് ചെക്ക് ട്വിറ്ററില്‍ പങ്കുവെച്ച കുറിപ്പിലാണ് ഇത് വ്യാജ പ്രചാരണമാണ് എന്ന് അറിയിച്ചിരിക്കുന്നത്. 500 രൂപയുടെ നോട്ടുകള്‍ നിര്‍ത്തലാക്കിയിട്ടില്ലെന്നും. ഇത്തരം സോഷ്യല്‍ മീഡിയകളിലെ വ്യാജ പ്രചാരണങ്ങള്‍ വിശ്വസിക്കരുതെന്നും പ്രസ് ഇൻഫോര്‍മേഷൻ ബ്യൂറോയുടെ ഫാക്ട് ചെക്ക് മുന്നറിയിപ്പ് നല്‍കി.




