KOYILANDY DIARY.COM

The Perfect News Portal

ഗവർണറും തൊപ്പിയും’ നാടകത്തിന്റെ അവതരണം വിലക്കിയതിനെതിരെ വ്യാപക പ്രതിഷേധം

മട്ടാഞ്ചേരി: കൊച്ചിൻ കാർണിവലിൽ നടക്കേണ്ടിയിരുന്ന “ഗവർണറും തൊപ്പിയും’ നാടകത്തിന്റെ അവതരണം സബ്‌ ഡിവിഷണൽ മജിസ്‌ട്രേട്ട്‌ വിലക്കിയതിനെതിരെ വ്യാപക പ്രതിഷേധം. കൊച്ചി മേഖലാ കമ്മിറ്റി റാലി സംഘടിപ്പിച്ചു. ആവിഷ്‌കാര സ്വാതന്ത്ര്യത്തിനുനേരെയുള്ള കടന്നുകയറ്റമാണ് വിലക്കെന്ന്‌ പ്രതിഷേധക്കാർ പറഞ്ഞു.

സംസ്ഥാന കമ്മിറ്റി അംഗം ഫ്രാൻസിസ് ഈരവേലിൽ, പി എ ബോസ്, കൊച്ചിൻ ബാബു, ഇക്ബാൽ ഖാലിദ്, വി പി സ്റ്റാലിൻ, അഡ്വ. കെ എ സലിം, സുരേഷ് കൂവപ്പാടം എന്നിവർ സംസാരിച്ചു. ഡിവൈഎഫ്ഐ കൊച്ചി മേഖലാ കമ്മിറ്റി ആർഡിഒ ഓഫീസിനുമുന്നിൽ മജിസ്‌ട്രേട്ടിന്റെ ഉത്തരവ് കത്തിച്ച്‌ പ്രതിഷേധിച്ചു. ബ്ലോക്ക്‌ പ്രസിഡണ്ട് സാഞ്ചസ് റാഫേൽ, സെക്രട്ടറി അമൽ സണ്ണി എന്നിവർ സംസാരിച്ചു.

Share news