KOYILANDY DIARY.COM

The Perfect News Portal

വയനാട്‌ ഭവനനിർമാണ പദ്ധതി; ഡിവൈഎഫ്‌ഐ കണ്ണൂരിൽ സ്വരൂപിച്ചത്‌ 3.77 കോടി

കണ്ണൂർ: വയനാട്‌ ഉരുൾപൊട്ടൽ ദുരിതബാധിതർക്ക്‌ വീടൊരുക്കാൻ പതിനഞ്ചുദിവസംകൊണ്ട്‌ ഡിവൈഎഫ്‌ഐ കണ്ണൂർ ജില്ലാ കമ്മിറ്റി സ്വരൂപിച്ചത്‌ 3,77,12,096 രൂപ. പാഴ്‌വസ്‌തു ശേഖരണം, ചായക്കട, തട്ടുകട, വിവിധ ചലഞ്ച്‌, കുട്ടികൾ കൈമാറിയ സമ്പാദ്യക്കുടുക്ക, മത്സ്യവിൽപ്പന, തൊഴിലാളികൾ ബസും ഓട്ടോറിക്ഷയുമോടിച്ച് സ്വരൂപിച്ചത്‌, യൂണിറ്റംഗങ്ങൾ തൊട്ടുള്ളവരുടെ വിഹിതം എന്നിവയിലൂടെയാണ്‌ തുക സമാഹരിച്ചത്‌.

ചെക്ക്‌ ജില്ലാ ഭാരവാഹികൾ സംസ്ഥാന പ്രസിഡണ്ട് വി വസീഫ്, സെക്രട്ടറി വി കെ സനോജ് എന്നിവർക്ക് കൈമാറി. ജില്ലാ പ്രസിഡണ്ട് മുഹമ്മദ്‌ അഫ്സൽ അധ്യക്ഷനായി. കേന്ദ്ര കമ്മിറ്റിയംഗം എം ഷാജർ, സംസ്ഥാന സെക്രട്ടറിയറ്റംഗം എം വി ഷിമ, ജില്ലാ ട്രഷറർ കെ ജി ദിലീപ്, സംസ്ഥാന കമ്മിറ്റിയംഗം പി പി അനിഷ എന്നിവർ സംസാരിച്ചു. സെക്രട്ടറി സരിൻ ശശി സ്വാഗതം പറഞ്ഞു.

 

Share news