KOYILANDY DIARY.COM

The Perfect News Portal

താലൂക്കാശുപത്രിയിൽ സി എച്ച് സെന്റർ വളണ്ടിയർമാർ ശുചീകരണ പ്രവർത്തനത്തിലേർപ്പെട്ടു

ഗാന്ധിജയന്തി ദിനത്തിൽ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ സി എച്ച് സെന്റർ വളണ്ടിയർമാർ ശുചീകരണം നടത്തി. സി എച്ച് സെന്റർ ജനറൽ സെക്രട്ടറി വി.പി ഇബ്രാഹിംകുട്ടി, സെക്രട്ടറി അലി കൊയിലാണ്ടി, ഡോ. അസിസ്, നഴ്സിംഗ് സൂപ്രണ്ട് മാർഗരറ്റ്, സാലി സിസ്റ്റർ, സിന്ധു, ക്ലീനിങ് സൂപ്പർവൈസർ ഗീത, വളണ്ടിയർ കോ ഓർഡിനേറ്റർ ആരീഫ് മമ്മൂക്കാസ്, ഷംസീർ, ഇബ്രാഹിം, കാദർ വി എം, പി സി അബ്ദുള്ള, എൻ എം സലിം തുടങ്ങി വനിത വളണ്ടിയർമാർ ഉൾപ്പെടെ 25 ഓളംപേർ പങ്കെടുത്തു. ആശുപത്രി കേന്ദ്രീകരിച്ച് എല്ലാ ദിവസവും വളണ്ടിയർ സേവനവും തുടർന്ന് വരുന്നുണ്ടെന്ന് ഭാരവാഹികൾ പറഞ്ഞു.
Share news