വിയ്യൂർ ഉജ്ജ്വല റെസിഡൻ്റ്സ് അസോസിയേഷൻ വാർഷികാഘോഷം
കൊയിലാണ്ടി: വിയ്യൂർ ഉജ്ജ്വല റെസിഡൻ്റ്സ് അസോസിയേഷൻ്റെ ഒന്നാം വാർഷികം ആഘോഷിച്ചു. മജീഷ്യൻ ശ്രീജിത്ത് വിയ്യൂർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ അസോസിയേഷൻ പ്രസിഡണ്ട് എ.വി. അനിൽകുമാർ ‘അഭിരാമി’ അധ്യക്ഷത വഹിച്ചു.

പി.വി.കെ. രാജൻ, മിനി കൃഷ്ണൻ, ടി.പി. വേലായുധൻ, പി.വി. സുരേന്ദ്രൻ എന്നിവർ സംബന്ധിച്ചു. സെക്രട്ടറി ടി.പി.ബാബു സ്വാഗതവും ട്രഷറർ ടി.കെ. ഹർജിത് സാബു നന്ദിയും പറഞ്ഞു. ശ്രീജിത്തിന്റെ മാജിക്‌ഷോയും വിവിധ കലാപരിപാടികളും അരങ്ങേറി.
