വിയ്യൂർ വിഷ്ണു ക്ഷേത്രത്തിൽ ആനയൂട്ട് നടത്തി
കൊയിലാണ്ടി: ആറാട്ടുമഹോത്സവത്തിൻ്റെ ഭാഗമായി വിയ്യൂർ വിഷ്ണു ക്ഷേത്രത്തിൽ ആനയൂട്ട് നടത്തി. നൂറു കണക്കിന് ആന പ്രേമികളും ഭക്തജനങ്ങളും ആഘോഷത്തോടെ സ്വീകരിച്ചാനായിച്ചാണ് ആനകളെ ക്ഷേത്രാങ്കണത്തിലേക്ക് വരവേറ്റത്. പാക്കത്ത് ശ്രീകുട്ടൻ, ബാലുശ്ശേരി ധനഞ്ജയൻ, ബാലുശ്ശേരി ഉഷശ്രീ, കളിപ്പുരയിൽ ശ്രീദേവി, പള്ളിക്കൽ ബസാർ മിനിമോൾ എന്നീ ആനകളാണ് ആനയൂട്ടിൽ പങ്കാളികളായത്.
