വിയ്യൂർ അയ്യപ്പൻ കാവിൽ സ്വർണ്ണ പ്രശ്നം ആരംഭിച്ചു

കൊയിലാണ്ടി: വിയ്യൂർ അയ്യപ്പൻ കാവിൽ ജീർണ്ണോദ്ധാരണത്തോടനുബന്ധിച്ച് സ്വർണ്ണ പ്രശ്നം ആരംഭിച്ചു. പൂക്കാട് സോമൻ പണിക്കരുടെ നേതൃത്വത്തിൽ എടവന ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി, തിരിശ്ശേരി ജയരാജ് പണിക്കർ എന്നിവരാണ് സ്വർണ്ണ പ്രശ്നത്തിൽ പങ്കെടുക്കുന്നത്.

വിയ്യൂർ ശക്തൻകുളങ്ങര ക്ഷേത്രത്തിനും വിഷ്ണു ക്ഷേത്രത്തിനും ഇടയിലായി വർഷങ്ങളായി ജീർണ്ണാവസ്ഥയിൽ കിടക്കുന്ന അയ്യപ്പൻ കാവിൽ സ്വർണ്ണ പ്രശ്നത്തിനായി രൂപീകരിച്ച കമ്മിറ്റി ഭാരവാഹികളായ രജിത് വനജം, എ.കെ. രാമകൃഷ്ണൻ, ഒ.കെ. രാമകൃഷ്ണൻ, എൻ.കെ. ബിജു, എം.കെ. രമേശൻ എന്നിവർ നേത്യത്വം നൽകി.
