വിഷൻ ഇൻട്രോസ് സ്പെക്ടീവ് അന്താരാഷ്ട്ര ചിത്രപ്രദർശനം
കൊയിലാണ്ടിയിൽ വിഷൻ ഇൻട്രോസ് സ്പെക്ടീവ് അന്താരാഷ്ട്ര ചിത്രകലാ പ്രദർശനം 29ന് നടക്കും. വൈകീട്ട് നടക്കുന്ന ചടങ്ങിൽ കല്പറ്റ നാരായണൻ മാസ്റ്റർ പ്രദർശനം ഉദ്ഘാടനം ചെയ്യും. പത്ത് രാജ്യങ്ങളിൽ നിന്നായി 25 ഓളം കലാകാരന്മാരുടെ 35 ഓളം ചിത്രങ്ങളുടെ പ്രദർശനമാണ് സംഘടിപ്പിക്കുന്നത്. ചിത്രകാരൻ സായി പ്രസാദ് ചിത്രകൂടമാണ് പ്രദർശനം ക്യൂറേറ്റ് ചെയ്യുന്നത്.
