മുണ്ടോത്ത് ശ്രീകൃഷ്ണ ക്ഷേത്രത്തിൽ വിഷുക്കണി ദർശനവും വിഷു കൈനീട്ടവും

ഉള്ളിയേരി: പ്രസിദ്ധമായ മുണ്ടോത്ത് ശ്രീകൃഷ്ണ ക്ഷേത്രത്തിൽ വിഷുക്കണി ദർശനം ഏപ്രിൽ 14 പുലർച്ചെ4.30ന് ആരംഭിക്കും. ക്ഷേത്രത്തിലെത്തുന്ന മുഴുവൻ ഭക്തജനങ്ങൾക്കും ക്ഷേത്ര മേൽശാന്തി മായഞ്ചേരി ഇല്ലം നാരായണൻ നമ്പൂതിരി വിഷുക്കൈനീട്ടം നൽകും. ക്ഷേത്രത്തിൽ വിശേഷാൽ പൂജകളും ഉണ്ടായിരിക്കും. ഫോൺ 99463 16810. 9846903278
