KOYILANDY DIARY.COM

The Perfect News Portal

നരിക്കുനി എരവന്നൂര്‍ സ്‌കൂളിലെ അക്രമം; അധ്യാപകൻ അറസ്റ്റില്‍

കോഴിക്കോട്: നരിക്കുനി എരവന്നൂര്‍ സ്‌കൂളിലെ അധ്യാപകരെ ആക്രമിച്ച അധ്യാപകൻ എം പി ഷാജി അറസ്റ്റില്‍. ബിജെപി അനുകൂല അധ്യാപക സംഘടനയായ എൻ ടി യു ജില്ലാ ഭാരവാഹിയാണ് അറസ്റ്റിലായ ഷാജി. എരവന്നൂര്‍ സ്‌കൂളിലെ പ്രധാന അധ്യാപകന്‍ അടക്കമുള്ളവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. ഇവര്‍ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.

മറ്റൊരു സ്കുളിലെ അധ്യാപകനായ ഷാജി എരവന്നൂർ സ്കുളിലെ സ്റ്റാഫ് മീറ്റിഗിംനിടയിലേക്ക് കയറിചെന്നാണ് മർദിച്ചത്. സ്‌കൂളിലെ കയ്യാങ്കളിയുടെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഷാജിയേയും ഭാര്യയും എരവന്നൂർ സ്കൂളിലെ അധ്യാപികയുമായ സുപ്രീനയേയും സസ്പെൻഡ് ചെയ്തിട്ടുണ്ട്.

 

രണ്ടുദിവസം മുന്‍പായിരുന്നു കേസിനാസ്പദമായ സംഭവം. സുപ്രീന എരവന്നൂർ സ്കുളിലെ അധ്യാപികയാണ്. സുപ്രീനയുമായി സ്കുളിലെ മറ്റ് അധ്യാപകർക്കുള്ള  തര്‍ക്കമാണ് അടിപിടിയിൽ എത്തിയത്. തര്‍ക്കം സ്റ്റാഫ് കൗണ്‍സില്‍ യോഗത്തില്‍ ചര്‍ച്ച ചെയ്യുമ്പോഴാണ് ഷാജി അവിടേക്ക് ചെന്നുകയറി അടിയുണ്ടാക്കിയത്. സംഭവത്തിൽ വിദ്യാഭ്യാസ വകുപ്പ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പൊതുവിഭ്യാഭ്യാസ വകുപ്പിനോട് വിദ്യാഭ്യാസ മന്ത്രി റിപ്പോർട്ട് തേടിയതായാണ് വിവരം.

Advertisements
Share news