KOYILANDY DIARY

The Perfect News Portal

വേണു പൂക്കാടിനെ അനുസ്മരിച്ചു

കൊയിലാണ്ടി: പ്രശസ്ത സംഗീത സംവിധായകനും ഗായകനുമായിരുന്ന വേണു പൂക്കാടിനെ ശിഷ്യരും സുഹൃദ് സംഘവും അദ്ദേഹത്തിൻ്റെ ഒന്നാം ചരമവാർഷികത്തിൽ അനുസ്മരിച്ചു. പൂക്കാട് കലാലയം ഓഡിറ്റോറിയത്തിൽ നടന്ന അനുസ്മരണ സമ്മേളനം കാനത്തിൽ ജമീല എം.എൽ.എ ഉദ്ഘാടനം ചെയ്തു. അശോകൻ കോട്ട് അധ്യക്ഷത വഹിച്ചു. പ്രഥമ വേണു മാസ്റ്റർ സംഗീത പ്രതിഭ പുരസ്ക്കാരം സിനിമാ സംഗീത സംവിധായകൻ ബിജിപാലിനും, ജനകീയ ഗായകൻ മണക്കാട് രാജനും സമർപ്പിച്ചു.
സുനിൽ തിരുവങ്ങൂർ അവാർഡ് ജേതാക്കളെ പരിചയപ്പെടുത്തി. വേണുമാസ്റ്റർ എഴുതി ചിട്ടപ്പെടുത്തിയ ഗാനം ഹരികൃഷ്ണനും ബാബു കാഞ്ഞിലശ്ശേരിയും ചേർന്നു ആലപിച്ചു.  യോഗത്തിൽ ശിവദാസ് ചേമഞ്ചേരി, ശശി പൂക്കാട്, അരവിന്ദൻ, കെ.രാജൻ, ശ്രീനിവാസൻ എന്നിവർ സംസാരിച്ചു.
Advertisements
ബിജിപാൽ, മണക്കാട് രാജൻ എന്നിവർ മറുപടി പ്രസംഗം നടത്തി. സമ്മേളനത്തോടനുബന്ധിച്ച് നടന്ന സ്മൃതിപഥം പരിപാടിയിൽ ചന്ദ്രശേഖരൻ തിക്കോടി, പ്രേംകുമാർ വടകര, വിജയൻ കോവൂർ, രാധാമണി ടീച്ചർ, ശിവദാസ് കാരോളി, ശശിധരൻ ചെറൂര് എന്നിവർ സംബന്ധിച്ചു. തുടർന്ന് പ്രകാശ് ഉള്ള്യേരിയും സംഘവും സംഗീത പരിപാടിയും, ശശിലേഖയുടെ നേതൃത്വ
ത്തിൽ നൃത്ത പരിപാടികളും അരങ്ങേറി.