വീരവഞ്ചേരി എയ്ഡഡ് എൽ പി സ്ക്കൂൾ ”ഹാപ്പി കിഡ്സ് ” നഴ്സറിയുടെ 51ാം വാർഷികം ആഘാഷിച്ചു

വീരവഞ്ചേരി എയ്ഡഡ് എൽ.പി സ്കൂൾ ‘ഹാപ്പി കിഡ്സ് ” നഴ്സറിയുടെ 51-ാം വാർഷികം ആഘോഷിച്ചു. വടകര ഡെപ്യൂട്ടി സുപ്രണ്ട് ഓഫ് പോലീസ് ആർ ഹരിപ്രസാദ് പരിപാടി ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ ചെറിയ പ്രായത്തിൽ തന്നെ സ്വഭാവ രൂപികരണത്തിൽ അദ്ധ്യാപകർക്ക് വലിയ പങ്കുവഹിക്കാനുണ്ടെന്നും, ഭാവിയിൽ സമൂഹത്തിലെ നല്ല പൗരന്മാരായി വളർത്താൻ അദ്ധ്യാപകർക്കും രക്ഷിതാക്കൾക്കും കഴിയുമെന്നും ആർ ഹരിപ്രസാദ് പറഞ്ഞു.

യോഗത്തിൽ മാനേജ്മെന്റ് പ്രതിനിധി മനപ്പുറത്ത് ചന്ദ്രൻ നായർ,
അദ്ധ്യക്ഷത വഹിച്ചു. ഹെഡ് മിസ്ട്രസ് ഗീത കുതിരോടി, സിജിത്ത് സി ജി, സുജാത ടി കെ, ബബിത ഇ.കെ., ഷീജ പി.കെ., എന്നിവർ സംസാരിച്ചു.
