ചേമഞ്ചേരിയിൽ വയോ ക്ലബ്ബ് രൂപീകരിച്ചു
കൊയിലാണ്ടി: ചേമഞ്ചേരി ഗ്രാമപഞ്ചായത്തിൽ വയോ ക്ലബ്ബ് രൂപീകരിച്ചു. പൂക്കാട് എഫ്.എഫ്. ഹാളിൽ നടന്ന യോഗത്തിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ അധ്യക്ഷത വഹിച്ചു. മധു പൂക്കാട് പദ്ധതി വിശദീകരണം നടത്തി. ഗ്രാമ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ സന്ധ്യാ ഷിബു, അബ്ദുൾ ഹാരിസ്, അതുല്യ ബൈജു എന്നിവർ സംസാരിച്ചു. അസി. സെക്രട്ടറി മോഹനൻ സ്വാഗതവും ഐ.സി.ഡി.എസ് സൂപ്പർവൈസർ രമ്യ നന്ദിയും പറഞ്ഞു.

വയോ ക്ലബ്ബ് ഭാരവാഹികളായി കെ.ടി. ദാമോദരൻ (പ്രസിഡണ്ട്), ടി.വി. ചന്ദ്രഹാസൻ (സെക്രട്ടറി), ആലിക്കോയ കണ്ണൻകടവ് (ട്രഷറർ), ജോ. സെക്രട്ടറിമാരായി മധു പൂക്കാട്, ബാബു കുളൂർ, അംഗങ്ങളായി അന്നപൂർണ്ണേശ്വരി, കെ.വി. ദേവകി, റീത, ലീല എന്നിവരെ തെരഞ്ഞെടുത്തു
