വന്മുകം-എളമ്പിലാട് സ്കൂളിൽ ജൈവ പച്ചക്കറി കൃഷിക്ക് തുടക്കമായി.
ചിങ്ങപുരം: വന്മുകം – എളമ്പിലാട് സ്കൂളിൽ ജൈവ പച്ചക്കറി കൃഷിക്ക് തുടക്കമായി. പന്തലായനി ബ്ലോക്ക് മഹിളാ കിസാൻ സ്വശാക്തീകരൺ പരിയോജന പദ്ധതിയുമായി സഹകരിച്ചാണ് ജൈവ പച്ചക്കറി കൃഷിക്ക് തുടക്കംകുറിച്ചത്. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി. ബാബുരാജ് സ്കൂൾ ലീഡർ ഹംന മറിയത്തിന് പച്ചക്കറി തൈ കൈമാറി കൃഷിക്ക് തുടക്കം കുറിച്ചു. പി.ടി.എ. പ്രസിഡണ്ട് ബി. ലീഷ്മ അധ്യക്ഷത വഹിച്ചു.

പന്തലായനി ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ. ജീവാനന്ദൻ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. എം.കെ.എസ്.പി. ജില്ലാ കോ-ഓർഡിനേറ്റർ വി. കെ. ദീപ ജൈവ കൃഷി രീതികളെ കുറിച്ച് ക്ലാസെടുത്തു. ബ്ലോക്ക് മെമ്പർ സുഹറ ഖാദർ, വാർഡ് മെമ്പർ ടി.എം.രജുല എന്നിവർ സംസാരിച്ചു. പ്രധാനാധ്യാപിക എൻ.ടി.കെ. സീനത്ത് സ്വാഗതവും, എസ്.ആർ.ജി. കൺവീനർ നന്ദിയും പറഞ്ഞു.




