ജനയുഗം സഹപാഠി അറിവുത്സവത്തിൽ ചിങ്ങപുരം വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂളിന് ഒന്നാം സ്ഥാനം
ചിങ്ങപുരം: ജില്ലാ തല ജനയുഗം സഹപാഠി അറിവുത്സവത്തിൽ ചിങ്ങപുരം വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂളിന് ഒന്നാം സ്ഥാനം. മേപ്പയ്യൂർ ജി.വി.എച്ച്.എച്ച്.എസിൽ വെച്ച് നടന്ന അറിവുത്സവത്തിൽ വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥി വി. സിയോനയാണ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്.

നവംബറിൽ ആലപ്പുഴയിൽ വെച്ച് നടക്കുന്ന സംസ്ഥാന തല അറിവുത്സവം മത്സരത്തിൽ കോഴിക്കോട് ജില്ലയെ പ്രതിനിധീകരിച്ച് പങ്കെടുക്കും. ഇ.കെ. വിജയൻ എം.എൽ.എ.യുടെ സാന്നിധ്യത്തിൽ സി.പി.ഐ. ജില്ലാസെക്രട്ടറി പി. ബാലൻ മാസ്റ്ററിൽ നിന്ന് ഉപഹാരം ഏറ്റുവാങ്ങി.
