വന്ദേഭാരത് എക്സ്പ്രസിൽ വാതക ചോർച്ച

കൊച്ചി: വന്ദേഭാരത് എക്സ്പ്രസിൽ വാതകച്ചോർച്ച. സി5 കോച്ചിൽ നിന്നാണ് വാതകച്ചോർച്ചയുണ്ടായത്. കളമശ്ശേരിക്കും ആലുവയ്ക്കും ഇടയിലായിരുന്നു സംഭവം. പുക ഉയരുന്നത് കണ്ടതോടെ ട്രെയിൻ ആലുവ സ്റ്റേഷനിൽ നിർത്തിയിട്ടു. യാത്രക്കാരെ മറ്റൊരു കോച്ചിലേക്ക് മാറ്റി. അധികൃതരെത്തി പ്രശ്നം പരിഹരിച്ച ശേഷമാണ് യാത്ര പുനരാരംഭിച്ചത്. എസിയിൽ നിന്നാണ് വാതകം ചോർന്നതെന്നാണ് നിഗമനം. യാത്രക്കാർക്ക് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിട്ടില്ലെന്നാണ് വിവരം.
