ഉള്ള്യേരിയിൽ വിളമ്പരജാഥ സംഘടിപ്പിച്ചു

കൊയിലാണ്ടി: റേഷൻ വ്യാപാരി സംയുക്ത സമരസമിതിയുടെ ആഭിമുഖ്യത്തിൽ ഉള്ള്യേരിയിൽ വിളമ്പരജാഥ സംഘടിപ്പിച്ചു. ജൂലൈ 8, 9 തിയ്യതികളിലായി സംസ്ഥാനത്തെ റേഷൻ കടകൾ അടച്ചിട്ട്കൊണ്ട് തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തിൽ നടക്കുന്ന രാപ്പകൽ സമരത്തിൻ്റെ ഭാഗമായാണ് ഉള്ള്യേരിയിൽ വിളംബര ജാഥ സംഘടിപ്പിച്ചത്.

AKRRDA സംസ്ഥാന സെക്രട്ടറി പി. പവിത്രൻ ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി താലൂക്ക് പ്രസിഡണ്ട് രവീന്ദ്രൻ പുതുക്കോട്ട് അദ്ധ്യക്ഷത വഹിച്ചു. മാലേരി മൊയ്തു, കെ. കെ പ്രകാശ്, ശശിമങ്ങര, വി കെ മുകുന്ദൻ, സുഗതൻ തുടങ്ങിയവർ നേതൃത്വം നൽകി. കെ.കെ പരീത് സ്വാഗതവും കെ.പി പ്രകാശൻ നന്ദിയും പറഞ്ഞു.

