KOYILANDY DIARY

The Perfect News Portal

വാകയാട് ദേശീയ വായനശാല പൊയിൽ ബാലൻ അനുസ്മരണം സംഘടിപ്പിച്ചു

വാകയാട്: വാകയാട് ദേശീയ വായനശാലയുടെ സ്ഥാപകാംഗവും സാമൂഹ്യ സാംസ്കാരിക പ്രവർത്തകനുമായ പൊയിൽ ബാലൻ്റെ 15-ാം ചരമവാർഷിക ദിനം ആചരിച്ചു. വായനശാലയുടെ നേതൃത്വത്തിൽ നടന്ന അനുസ്മരണ പരിപാടി ജില്ലാ ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡൻറ് എൻ. ശങ്കരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
നാടക അഭിനേതാവും സാംസ്കാരിക പ്രവർത്തകനുമായ ബിജു രാജഗിരി മുഖ്യ പ്രഭാഷണം നടത്തി. പ്രകാശൻ വെള്ളിയൂരിൻ്റെ ‘ഇറച്ചിക്കോഴികൾ’ എന്ന നാടകം ബാലവേദി പ്രവർത്തകയും സംസ്ഥാന തല സംസ്കൃത കഥാരചനയ്ക്ക് ഒന്നാം സ്ഥാനവും എ ഗ്രേഡും ലഭിച്ച അരുന്ധതി രാജേഷ് നാടക വായന നടത്തി.
Advertisements
ദേശീയ വായനശാല സെക്രട്ടറി ഒ.എം. ബാലൻ തിരുവോട് സ്വാഗതം പറഞ്ഞ ചടങ്ങിൽ വായനശാല പ്രസിഡൻ്റ് മുല്ലോത്ത് സജിത്ത് (പ്രധാന അദ്ധ്യാപകൻ, വാകയാട്, എ യു. പി.സ്കൂൾ) അദ്ധ്യക്ഷത വഹിച്ചു. എം.ഗംഗാധര കുറുപ്പ് നന്ദി പറഞ്ഞു.