KOYILANDY DIARY.COM

The Perfect News Portal

നാഷണൽ ഹൈഡ്രോ ഇലക്ട്രിക് പവർ കോർപ്പറേഷനിൽ ഒഴിവ്; ഇപ്പോൾ അപേക്ഷിക്കാം

നാഷണൽ ഹൈഡ്രോ ഇലക്ട്രിക് പവർ കോർപ്പറേഷനിൽ വിവിധ തസ്തികകളിൽ ഒഴിവ്. നോൺ- എക്സിക്യൂട്ടീവ് തസ്തികകളിലെ 248 ഒഴിവുകളിലേക്കുള്ള വിജ്ഞാപനമാണ് നിലവിൽ പ്രസിദ്ധീകരിച്ചിരിക്കുന്നത്. അസിസ്റ്റന്റ്‌ രാജ്ഭാഷ ഓഫീസർ 11, ജെഇ (സിവിൽ) 109, ജെഇ (ഇലക്ട്.) 46, ജെഇ (മെക്കാനിക്കൽ) 49, ജെഇ (ഇ & സി) 17, സീനിയർ അക്കൗണ്ടന്റ് 10, സൂപ്പർവൈസർ (ഐടി) 01, ഹിന്ദി ട്രാൻസ്‌ലേറ്റർ 05 എന്നിങ്ങനെയാണ് നിലവിൽ റിപ്പോർട്ട് ചെയ്തിരിക്കുന്ന ഒഴിവുകൾ.

01-10–2025 ന് 30 വയസ്സിന് പ്രായ പരിധിയായി പറയുന്നത്. ജനറൽ, ഇഡബ്ല്യുഎസ്, ഒബിസി എന്നിവർക്ക് 600 രൂപയാണ് അപേക്ഷ ഫീസ്. എസ്‌സി, എസ്ടി, പിഡബ്ല്യുബിഡി, വിമുക്തഭടന്മാർ, സ്ത്രീകൾ എന്നിവർക്ക്‌ അപേക്ഷിക്കാൻ ഫീസ് നൽകേണ്ടതില്ല. കംപ്യൂട്ടർ അധിഷ്ഠിത ഓൺലൈൻ പരീക്ഷ (CBT), എഴുത്തുപരീക്ഷ (ബാധകമെങ്കിൽ) എന്നിവ ഉൾപ്പെടുന്നതാണ് തെരഞ്ഞെടുപ്പ് പ്രക്രിയ. ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി ഒക്ടോബർ 1 വരെയാണ്. www.nhpcindia.com. എന്ന വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാവുന്നതാണ്.

Share news