തിരുവനന്തപുരം എയർപോർട്ടിൽ നിന്നുള്ള ആഭ്യന്തര വിമാനയാത്രയ്ക്ക് യൂസര്‍ ഫീ 50 ശതമാനം വർധിപ്പിച്ചു

ജൂലൈ ഒന്നുമുതല്‍ തിരുവനന്തപുരം എയർപോർട്ടിൽ നിന്നുള്ള ആഭ്യന്തര വിമാനയാത്രയ്ക്ക് യൂസര്‍ ഫീ 50 ശതമാനം വർധിപ്പിച്ചു. ജൂലൈ ഒന്നുമുതല്‍ 264 രൂപയും രാജ്യാന്തര യാത്രയ്ക്ക് 631 രൂപയും അധികം നല്‍കണം. ആഭ്യന്തര വിമാനയാത്രക്കാർക്ക് നിലവിൽ 506 രൂപയായ യുസര്‍ ഫീ ജൂലൈ ഒന്നുമുതല്‍ 770 രൂപയാകും. രാജ്യാന്തര യാത്രക്കാര്‍ക്ക് 1262 രൂപയായിരുന്ന യൂസര്‍ ഫീ 1893 രൂപയാകും.

എയര്‍പോര്‍ട്ട് ഇക്കോണോമിക് റഗുലേറ്റി അതോറിറ്റിയുടെതാണ് ഉത്തരവ്. മറ്റ് വിമാനത്തവളങ്ങളിലൊന്നും വര്‍ധനയില്ല. തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പ് ഏറ്റെടുത്ത ശേഷമുള്ള ആദ്യ വർദ്ധനവാണിത്. അടുത്തവര്‍ഷം നിരക്ക് വര്‍ധന തുടരും. വരും വർഷത്തിൽ തിരുവനന്തപുരത്ത് നിന്ന് ആഭ്യന്തര വിമാനയാത്രക്കാര്‍ക്ക് യൂസര്‍ ഫീ 840 രൂപയും അതിനടുത്ത വര്‍ഷം 910 രൂപയുമാകും. വിമാനത്താവളത്തില്‍ വന്നിറങ്ങുന്നവരുടെ യൂസര്‍ ഫീയിലും വർധനവുണ്ട്. 330 രൂപയായിരുന്നത് അടുത്തവര്‍ഷം 360 രൂപയാക്കും.

