KOYILANDY DIARY

The Perfect News Portal

കൊച്ചി സ്‌റ്റാർട്ടപ്പുകൾക്ക്‌ യുഎസ്‌ പിന്തുണ; 
മുൻകൈയെടുക്കാമെന്ന്‌ കോൺസുൽ ജനറൽ

കൊച്ചി: കൊച്ചിയിലെ സ്റ്റാർട്ടപ്പുകൾക്ക് യുഎസിൽനിന്ന്‌ പിന്തുണ ലഭ്യമാക്കാൻ മുൻകൈയെടുക്കുമെന്ന്‌ ചെന്നൈയിലെ അമേരിക്കൻ കോൺസുൽ ജനറൽ ക്രിസ് ഹോഡ്ജസ്. മേയർ എം അനിൽകുമാറുമായി അദ്ദേഹം ചർച്ച നടത്തി. കൊച്ചിയും അമേരിക്കൻ നഗരങ്ങളും തമ്മിലുള്ള വിനിമയവും ബന്ധങ്ങളും ശക്തിപ്പെടുത്താൻ ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് കോൺസുൽ ജനറൽ അറിയിച്ചു.

Advertisements

പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാനം, വിദ്യാഭ്യാസം എന്നീ മേഖലകളിൽ സഹകരിച്ച് പ്രവർത്തിക്കും. കുസാറ്റിൽ അമേരിക്കൻ കോർണർ (റിസോഴ്സ് കോർണർ) തുറക്കാനുള്ള നടപടികൾ ഉടൻ പൂർത്തിയാക്കും. കൊച്ചിയും അമേരിക്കയിലെ നോർക്ക് ഫോർക്ക് നഗരവും തമ്മിലുള്ള ഉഭയകക്ഷിബന്ധം മുന്നോട്ടുകൊണ്ടുപോകുന്നതിന് ആവശ്യമായ നപടികൾ സ്വീകരിക്കണമെന്ന് മേയറോട് അഭ്യർത്ഥിച്ചു.

 

അമേരിക്കയിലെ പ്രവാസികളായ മലയാളികളുടെ സേവനം കൊച്ചിയുടെ വികസനത്തിനായി ഉപയോഗിക്കുന്നതിലും ചർച്ച നടന്നു. കേരള സ്റ്റാർട്ടപ്‌ മിഷൻ പ്രവർത്തനത്തെ കോൺസുൽ ജനറൽ അഭിനന്ദിച്ചു. തുടർനടപടികൾ ചർച്ചചെയ്യാൻ മേയറോട് ചെന്നൈ കോൺസുലേറ്റ് സന്ദർശിക്കാൻ അഭ്യർത്ഥിച്ചിട്ടുണ്ട്‌. അവസാനഘട്ട ചർച്ചകൾക്കായി കോൺസുൽ ജനറൽ വീണ്ടും  കൊച്ചിയിലെത്തും. കോർപറേഷൻ സെക്രട്ടറി വി ചെൽസാസിനി, സി-ഹെഡ് സെക്രട്ടറി ഡോ. രാജൻ എന്നിവരും യോഗത്തിൽ പങ്കെടുത്തു.

Advertisements