KOYILANDY DIARY

The Perfect News Portal

അക്ഷയ കേന്ദ്രങ്ങളുടെ പ്രശ്നങ്ങൾക്ക് അടിയന്തിര പരിഹാരം കാണണം: ഫേസ്

അക്ഷയ കേന്ദ്രങ്ങളുടെ പ്രശ്നങ്ങൾക്ക് അടിയന്തിര പരിഹാരം കാണണം: ഫേസ്.. കൊയിലാണ്ടി:  ഫോറം ഓഫ് അക്ഷയ സെന്റർ എന്റർപ്രണേഴ് (FACE) ന്റെ കോഴിക്കോട് ജില്ലാ ഘടകം രൂപീകൃതമായി.  FACEന്റെ ജില്ലാ സമ്മേളനവും പ്രതിനിധി സമ്മേളനവും കൊയിലാണ്ടി വ്യാപാര ഭവനിൽ നടന്നു. സംസ്ഥാന പ്രസിഡണ്ട് സ്റ്റീഫൻ ജോൺ ഉദ്ഘാടനം ചെയ്തു.  അബ്ദുൽ നാസർ ഐ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി എ പി സദാനന്ദൻ മുഖ്യപ്രഭാഷണം നടത്തി. ബിജു കെ, ഷറഫുദ്ദീൻ യു.പി, ഉസ്മാൻ കണ്ണൂർ, അനൂപ് എം എന്നിവർ സംസാരിച്ചു
ജില്ലാ ഭാരവാഹികൾ അബ്ദുൽ നാസർ ഐ (പ്രസിഡണ്ട്),  ബിജു കെ (സെക്രട്ടറി)
വിനീത കെ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.സമാന്തര ഓൺലൈൻ സേവന കേന്ദ്രങ്ങളെ തടയിടണമെന്നും, വർഷങ്ങളായി പുതുക്കാത്ത സേവന നിരക്കുകൾ പുതുക്കി നിശ്ചയിക്കണമെന്നും ഫെഡറേഷൻ ഓഫ് അക്ഷയ സെൻ്റർ എൻറർപ്രണേഴ്സ് (ഫേസ്) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.
ദൈനംദിന ചെലവുകൾ പോലും കണ്ടെത്താൻ സർക്കാർ വർഷങ്ങൾക്ക് മുമ്പ് നിശ്ചയിച്ച സർവ്വീസ് ചാർജ്ജുകൾ അപര്യാപ്തമായതിനാലും, സമാന്തര ഓൺലൈൻ സേവന കേന്ദ്രങ്ങൾ അനിയന്ത്രിതമായി പ്രവർത്തിക്കുന്നതു കാരണവും അക്ഷയ സെൻററുകൾ പ്രവർത്തിപ്പിക്കാൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്.
പല സ്വകാര്യ ഓൺലൈൻ കേന്ദ്രങ്ങളും ചെയ്യുന്ന സേവനങ്ങളിലെയും പിഴവുകളും പൊതുജനങ്ങളുടെ വിലപ്പെട്ട രേഖകൾ കൈകാര്യ ചെയ്യുന്നതിലെ സുരക്ഷാ വീഴ്ചകൾ പോലും അക്ഷയ കേന്ദ്രങ്ങളുടെ പേരിലാണ് പഴിചാരപ്പെടുന്നതെന്ന് സമ്മേളനം വിലയിരുത്തി.