KOYILANDY DIARY

The Perfect News Portal

ഒരതെലങ്കാനയിലെ മുസ്‌ലിം സംവരണം അവസാനിപ്പിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ

ഹൈദരാബാദ്: ബിജെപി അധികാരത്തിലെത്തിയാൽ തെലങ്കാനയിലെ മുസ്‌ലിം സംവരണം അവസാനിപ്പിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. മതത്തിന്റെ പേരില്‍ സംവരണവും ഇളവുകളും നല്‍കുന്നത് ഭരണഘടനാവിരുദ്ധമാണ്. പട്ടിക ജാതി/വർഗ, ഒബിസി, പിന്നോക്ക വിഭാഗങ്ങൾക്കു മാത്രമായിരിക്കും സംവരണത്തിന് അർഹതയുള്ളത്. മുസ്ലീം സംവരണം ഒഴിവാക്കിയ ശേഷം ഇത് പട്ടിക ജാതി, പട്ടിക വർഗ, ഒ ബി സി വിഭാഗങ്ങൾക്കായി വിഭജിച്ച് നൽകും. അമിത് ഷാ പറഞ്ഞു. ഹൈദരാബാദില്‍ റാലിയെ അഭിസംബോധന ചെയ്‌ത് സംസാരിക്കുന്നതിനിടെയായിരുന്നു അമിത് ഷായുടെ വിവാദ പരാമര്‍ശം. തെലങ്കാനയിൽ നിലവിൽ മുസ്‌ലിം വിഭാ​ഗത്തിന് നാലു ശതമാനം സംവരണമുണ്ട്.


ബിആർഎസ് സർക്കാര്‍ അഴിമതിയുടെ കൂടാണെന്നും കേന്ദ്ര സർക്കാർ പാവപ്പെട്ടവർക്കായി നടപ്പാക്കുന്ന ആനൂകൂല്യങ്ങളൊന്നും തന്നെ സര്‍ക്കാര്‍ നടപ്പാക്കുന്നില്ലെന്നും പറഞ്ഞ അമിത്അ ഷാ സർക്കാരിനെ താഴെയിറക്കുമെന്നും കൂട്ടിച്ചേര്‍ത്തു. എ ഐ എം ഐ എം നേതാവ് അസദുദ്ദീന്‍ ഒവൈസിയേയും ഷാ കുറ്റപ്പെടുത്തി. ഒവൈസിയുടെ മജിലിസ് പാര്‍ടിയുടെ തീരുമാനങ്ങളാണ് ബി ആര്‍ എസ് സര്‍ക്കാര്‍ നടപ്പാക്കുന്നതെന്നും അത്തരമൊരു സര്‍ക്കാരിനെ ഇവിടെ ആവശ്യമില്ലെന്നും ഷാ പറഞ്ഞു.