KOYILANDY DIARY

The Perfect News Portal

കേളപ്പജി സ്മാരക വായനശാലയുടെ ആഭിമുഖ്യത്തിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു

കേളപ്പജി സ്മാരക വായനശാലയുടെ ആഭിമുഖ്യത്തിൽ SSLC, Plus two, LSS, USS പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. മൂടാടി പഞ്ചായത്ത്‌ കൃഷിഭവൻ ഓഫീസർ ഫൗസിയ ഉദ്ഘാടനം ചെയ്യുകയും കുട്ടികൾക്ക് ഉപഹാരം നൽകുകയും ചെയ്തു. വി വി ബാലൻ അധ്യക്ഷത വഹിച്ചു. ജ്യോതിഷ് (പ്രിൻസിപ്പൽ, വേദവ്യാസ വിദ്യാലയം, മലാപറമ്പ്), സത്യൻ കോളറ വീട്ടിൽ, ഭാസ്കരൻ എം എം എന്നിവർ സംസാരിച്ചു. ബിജു കെ കെ സ്വാഗതം പറഞ്ഞു.