KOYILANDY DIARY.COM

The Perfect News Portal

ബിരുദ, ബിരുദാനന്തര കോഴ്സുകളില്‍ വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് 25 ശതമാനം അധികസീറ്റ് അനുവദിക്കുമെന്ന് യു.ജി.സി

ബിരുദ, ബിരുദാനന്തര കോഴ്സുകളില്‍ വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് 25 ശതമാനം അധികസീറ്റ് അനുവദിക്കുമെന്ന് അറിയിച്ച് യു.ജി.സി. ഓപ്പണ്‍, വിദൂര കോഴ്സുകളില്‍ വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനമില്ലെന്നും മാര്‍ഗരേഖയിലുണ്ട്. വിശദവിവരങ്ങള്‍ക്ക് ugc.gov.in.സന്ദര്‍ശിച്ചാല്‍ മതിയാകും.

നിലവില്‍ അനുവദിച്ച സീറ്റുകള്‍ക്കുപുറമേയാണ് ഈ അധികസീറ്റ്. അടിസ്ഥാനസൗകര്യങ്ങള്‍, അധ്യാപകരുടെ ലഭ്യത തുടങ്ങിയ ഘടകങ്ങള്‍ കണക്കിലെടുത്ത്, ഈ ക്വാട്ട നടപ്പാക്കാനുള്ള തീരുമാനം സ്ഥാപനങ്ങളില്‍ അധിഷ്ഠിതമാണെന്നും മാര്‍ഗരേഖയിലുണ്ട്.

Share news