KOYILANDY DIARY.COM

The Perfect News Portal

യു.ഡി.എഫ് ധർണ്ണ നടത്തി

യു.ഡി.എഫ് ധർണ്ണ നടത്തി. കൊയിലാണ്ടി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഫണ്ട് പിണറായി സർക്കാർ പിടിച്ചു വെച്ചെന്നാരോപിച്ച് നഗരസഭയ്ക്കു മുന്നിൽ യു.ഡി.എഫ് കൗൺസിലർമാർ ധർണ്ണ നടത്തി.
കെ.പി.സി.സി മെമ്പർ പി. രത്നവല്ലി ധർണ്ണ ഉദ്ഘാടനം ചെയ്തു. വി.പി.ഇബ്രാഹിം കുട്ടി അദ്ധ്യക്ഷത വഹിച്ചു. മനോജ് പയറ്റുവളപ്പിൽ, എ.അസീസ്, വത്സരാജ് കേളോത്ത്, കെ.എം.നജീബ്, രജീഷ് വെങ്ങളത്തുകണ്ടി, പി.ജമാൽ, വി.വി. ഫക്രുദ്ധീൻ, പി.പി.ഫാസിൽ, ദൃശ്യ, കെ.ടി.വി.റഹ്മത്ത്, അരീക്കൽ ഷീബ, ഷൈലജ, ജിഷ പുതിയേടത്ത്, കെ.എം.സുമതി തുടങ്ങിയവർ സംസാരിച്ചു.
Share news