KOYILANDY DIARY.COM

The Perfect News Portal

യുഡിഎഫ് കൊയിലാണ്ടി മുൻസിപ്പൽ തെരഞ്ഞെടുപ്പ് കൺവൻഷൻ

കൊയിലാണ്ടി: വടകര പാർലമെൻറ് യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിലിൻ്റെ കൊയിലാണ്ടി മുൻസിപ്പൽ തെരഞ്ഞെടുപ്പ് കൺവൻഷൻ നടന്നു. ഡിസിസി പ്രസിഡണ്ട് പ്രവീൺ കുമാർ ഉദ്ഘാടനം ചെയ്തു. മുസ്ലിം യൂത്ത് ലീഗ് ദേശീയ സെക്രട്ടറി സാജിദ് നടുവണ്ണൂർ മുഖ്യ പ്രഭാഷണം നടത്തി. അൻവർ ഇയ്യഞ്ചേരി അധ്യക്ഷനായി.

മടത്തിൽ നാണു, വി.പി.ഭാസ്ക്കരൻ, മടത്തിൽ അബ്ദു റഹ്മാൻ, മുരളി തോറോത്ത്, വി.പി. ഇബ്രാഹിം കുട്ടി, രജീഷ് വെങ്ങളത്ത് കണ്ടി, റഷീദ് പുളിയഞ്ചേരി, കരുണൻ കോയച്ചാട്ടിൽ സംസാരിച്ചു. അൻവർ ഇയ്യഞ്ചേരി (ചെയർമാൻ), കെ.പി. വിനോദ് കുമാർ (കൺവീനർ), അരുൺ മണമൽ (ട്രഷറർ) എന്നിവർ ഭാരവാഹിയായി തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിച്ചു.

Share news