KOYILANDY DIARY.COM

The Perfect News Portal

യു രാജീവൻ മാസ്റ്റർ കോഴിക്കോടിന്റെ രാഷ്ട്രീയ ഗതി നിർണയിച്ച നേതാവ്: ആര്യാടൻ ഷൗക്കത്ത്

കൊയിലാണ്ടി: നോർത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റി നേതൃത്വത്തിൽ യു രാജീവൻ മാസ്റ്ററുടെ ചരമവാർഷികം ആചരിച്ചു. അനുസ്മരണ സമ്മേളനം ആര്യാടൻ ഷൗക്കത്ത് ഉദ്ഘാടനം ചെയ്തു. ദീർഘകാലം ഇടതുപക്ഷത്തിന്റെ കൈകളിലായിരുന്ന വടകര ലോകസഭാ മണ്ഡലം മുല്ലപ്പള്ളി രാമചന്ദ്രനിലൂടെ തിരിച്ചുപിടിക്കുന്നത് നിർണായകമായ പങ്ക് വഹിച്ചത് യു രാജീവൻ മാസ്റ്ററാണെന്ന് ഷൗക്കത്ത് പറഞ്ഞു. 
നോർത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് രജീഷ് വെങ്ങളത്ത്കണ്ടി അധ്യക്ഷത വഹിച്ചു. അരുൺ മണൽ, പി രത്നവല്ലി ടീച്ചർ, വി വി സുധാകരൻ, തൻഹീർ കൊല്ലം, ചെറുവക്കാട് രാമൻ, മണി പാവുവയൽ, തൈക്കണ്ടി സത്യൻ, പുരുഷോത്തമൻ, ജിഷ പുതിയേടത്ത്, ബാബു കോറോത്ത്, ഉണ്ണി പഞ്ഞാട്ട്, കലേഷ് വി കെ, സിസോൺ ദാസ്, കെ പി ചന്ദ്രൻ, ഉമേഷ് വിയ്യൂർ, റീജ പെരുവട്ടൂർ തുടങ്ങിയവർ പ്രസംഗിച്ചു.
Share news