KOYILANDY DIARY

The Perfect News Portal

കെ.കെ. ശൈലജ ടീച്ചർക്ക് കൊയിലാണ്ടിയിൽ ഉജ്ജ്വല സ്വീകരണം നൽകി

കൊയിലാണ്ടി: എൽഡിഎഫ് തെരഞ്ഞെടുപ്പ് പ്രചരണത്തിൻ്റെ ഭാഗമായി കെ.കെ. ശൈലജ ടീച്ചർക്ക് കൊയിലാണ്ടിയിൽ ഉജ്ജ്വല സ്വീകരണം നൽകി. ഓരോ കേന്ദ്രത്തിലും സ്ത്രീകളും കുട്ടികളുമുൾപ്പെടെ പുരുഷാരം ഒഴുകിയെത്തിയപ്പോൾ സ്വീകരണം വൻ സമ്മേളനമായി മാറുകയായിരുന്നു. ടീച്ചറെ കാണാനും കേൾക്കാനും, കൈപിടിക്കാനും, ചേർന്ന് നിൽക്കാനുമായി പിഞ്ചു കുട്ടികൾ മത്സരിക്കുന്ന കാഴ്ച പ്രവർത്തകർക്കും നാട്ടുകാർക്കും ആവേശംപകരുന്ന അനുഭവമായിരുന്നു.

കൊടക്കാട്ടുംമുറി, മന്ദമംഗലം, വെള്ളിലാട്ട് താഴ, അണേല തുടങ്ങിയ കേന്ദ്രങ്ങളിൽ കത്തുന്ന വെയിലിൽ സ്ഥാനാർത്ഥിയെ കാത്ത് നൂറുകണക്കിനാളുകളാണ് ആവേശത്തോടെ എത്തിച്ചേർന്നത്. ഒരോ കേന്ദ്രത്തിലും മണിക്കൂറുകൾ വൈകിയാണ് സ്ഥാനാർത്ഥി എത്തിച്ചേർന്നത്. അതിന് മുന്നോടിയായി പൊതു വേദിയിൽ ഇടതുമുന്നണി നേതാക്കളുടെ ഹൃദ്യമായ പ്രസംഗം ജനങ്ങൾ കാതോർത്ത് കേട്ടിരുന്നു. 

Advertisements

പൊതു സ്വീകരണ കേന്ദ്രത്തിൽ നിന്ന് 200 മീറ്റർ അകലെ മാറി. ടീച്ചറെ സ്വീകരിച്ചാനായിക്കാൻ നാടാകെ ആവേശത്തോടെ നടന്നു നീങ്ങി. ഓരോ സ്വീകരണ കേന്ദ്രത്തിലും മുത്തുക്കുടയും ബാൻ്റ് സംഘവും വ്യത്യസ്ഥ നാടൻ കലാരൂപങ്ങളും, കേരളവേഷമണിഞ്ഞെത്തിയ സ്ത്രീകളുടെ സാന്നിദ്ധ്യത്തിൽ ചുവടുവെച്ചതോടെ ഉത്സവച്ഛായ കലർന്ന അന്തരീക്ഷത്തിൽ ഇടതുമുന്നണിയുടെ  വിജയം വിളിച്ചോതുകയായിരുന്നു.

Advertisements

കൊയിലാണ്ടിയിലെ പ്രധാന കേന്ദ്രമായ വെള്ളിലാട്ട് താഴെ 5.30 ഓടു കൂടിയായിരുന്നു സ്ഥാനാർത്ഥിയും സംഘവും എത്തിയത്. അതിന് മുമ്പ് പൈലറ്റ് വാഹനം എത്തിച്ചേർന്നു. വൻ സ്വീകരണമാണ് പ്രവർത്തകർ അവിടെയും ഒരുക്കിയത്. പന്തലായനിയിൽ സമീപകാലത്ത് ദർശിക്കാത്ത വൻ ജനസഞ്ചയത്തിനാണ് സാക്ഷ്യവഹിച്ചത്. എൻസിപി നേതാവ് സി രമേശൻ, സുരേഷ് ചങ്ങാടത്ത് മറ്റ് ഇടതുമുന്നണി നേതാക്കൾ എന്നിവർ സംസാരിച്ചു. സ്വീകരണ പരിപാടിക്ക് പി. ചന്ദ്രശേഖരൻ അധ്യക്ഷതവഹിച്ചു. തുടർന്ന് സ്ഥാനാർത്ഥിയെ വിവിധ ബൂത്ത് കമ്മിറ്റികൾക്ക് വേണ്ടി ഹാരാർപ്പണം നടത്തി. വി.എം അനൂപ് സ്വാഗതം പറഞ്ഞു.

സ്വീകരണത്തിന് നന്ദി പറഞ്ഞുകൊണ്ട് സ്ഥാനാർത്ഥിയുടെ ഹൃദ്യമായ പ്രസംഗം. ജയിച്ചുകഴിഞ്ഞാൽ നിങ്ങളിൽ ഒരാളായി ഉണ്ടാകുമെന്നും, നാടിൻ്റെ പ്രശ്നങ്ങൾ പാർലമൻ്റിൽ ശക്തമായി ഉന്നയിക്കുമെന്നും അവർ പറഞ്ഞു. ജനങ്ങൾ ഹർഷാരവത്തോടെയാണ് പ്രസംഗം കേട്ടുനിന്നത്. തുടർന്ന് എല്ലാവർക്കും നന്ദി പറഞ്ഞ് സ്ത്രീകളോടും കൂടി നിന്ന കുട്ടികളോടും കുശലം പറഞ്ഞിറങ്ങി അടുത്ത സ്വീകരണ കേന്ദ്രത്തിലേക്ക് യാത്രയായി. എൽ.ഡി.എഫ് നേതാക്കളായ കെ.കെ. മുഹമ്മദ്, മുൻ എം.എൽഎ. കെ. ദാസൻ, കാനത്തിൽ ജമീല എം.എൽ.എ, ടി.കെ. ചന്ദ്രൻ മാസ്റ്റർ, എം.പി. ഷിബു, അഡ്വ. കെ. സത്യൻ, സുധ കിഴക്കെപ്പാട്ട്, സി സത്യചന്ദ്രൻ മറ്റ് ഇടതുമുന്നണി നേതാക്കൾ എന്നിവർ സംബന്ധിച്ചു.