KOYILANDY DIARY.COM

The Perfect News Portal

മുതിർന്ന സിപിഐ(എം) നേതാവും കൊയിലാണ്ടി നഗരസഭ വൈസ് ചെയർമാനുമായിരുന്ന യു.കെ. ദാമോദരൻ മാസ്റ്റർ (UKD) (79) നിര്യാതനായി

കൊയിലാണ്ടി: മുതിർന്ന സിപിഐ(എം) നേതാവും കൊയിലാണ്ടി നഗരസഭ വൈസ് ചെയർമാനുമായിരുന്ന യു.കെ. ദാമോദരൻ മാസ്റ്റർ (UKD അടിയോടി) (79) നിര്യാതനായി. ശവസംസ്ക്കാരം: വൈകീട്ട് 4 മണിക്ക് വീട്ടുവളപ്പിൽ. എളാട്ടേരിയിലെ ഉണ്യേപ്പൻ കണ്ടിയിൽ പരേതരായ നാരായണൻ നായരുടേയും കുഞ്ഞിയമ്മയുടേയും മകനാണ്. കുറുവങ്ങാട് സൌത്ത് യു.പി സ്കൂളിൽ ഹെഡ് മാസ്റ്ററായാണ് ഔദ്യോഗിക ജീവതത്തിൽ നിന്ന് വിരമിക്കുന്നത്. കൊയിലാണ്ടി നഗരസഭയുടെ വൈസ് ചെയർമാനായിരുന്നു. രണ്ട് തവണ തെരഞ്ഞെടുക്കപ്പെട്ടു.

സിപിഐ(എം) ഏരിയാ കമ്മിറ്റി അംഗം, കർഷകസംഘം ഏരിയാ സെക്രട്ടറി, ജില്ലാ കമ്മിറ്റി അംഗം, കെപിടിയു ജില്ലാ സെക്രട്ടറി, കെ.എസ്.ടി.എ. സംസ്ഥാന കമ്മിറ്റി അംഗം  എന്നീ നിലകളിൽ പ്രവർത്തിച്ചു. ഭാര്യ കെ ലീല, (റിട്ടയേഡ് ടീച്ചർ കുറുവങ്ങാട് സൗത്ത് യു പി സ്‌കൂൾ). മക്കൾ അനിത (കൊടിയത്തൂർ ഹൈസ്കൂൾ), അഖില, (അഡ്വ. കൊയിലാണ്ടി) അജിന, (ഡെന്റൽ സർജൻ പേരാമ്പ്ര). മരുമക്കൾ മനോജ് (റിട്ട. ഡി ഇ ഒ കോഴിക്കോട്) വിജയകൃഷ്ണൻ (അഡ്വ. കൊയിലാണ്ടി) സുനിൽ (ഡെന്റൽ സർജൻ പേരാമ്പ്ര). സഹോദരങ്ങൾ യു കെ രാഘവൻ, യു കെ പത്മനാഭൻ, യു കെ ബാലകൃഷ്ണൻ, യു കെ ഭാസ്ക‌രൻ. സംസ്കാരം വൈകീട്ട് നാല് മണിക്ക് വീട്ടുവളപ്പിൽ.

Share news