KOYILANDY DIARY.COM

The Perfect News Portal

എം ഡി എം.എ യുമായി രണ്ട് യുവാക്കൾ പിടിയിൽ

കോഴിക്കോട്: എം ഡി എം.എ യുമായി രണ്ട് യുവാക്കൾ പിടിയിൽ. മുണ്ടിക്കൽത്താഴം കോട്ടാം പറമ്പ് കുന്നുമ്മൽ മിത്തൽ വീട്ടിൽ ഷാഹുൽ ഹമീദ്. പി.കെ (28), പാലക്കോട്ടുവയൽ, ഐ എം ജി ത്താഴം പുനത്തിൽ പൊയിൽ വീട്ടിൽ കുക്കുട്ടൻ എന്ന് വിളി പേരുള്ള അതുൽ പി.പി (28) എന്നിവരാണ് പിടിലായത്. കോഴിക്കോട് കുന്ദമംഗലത്തെ ലോഡ്ജിൽ നിന്നും 28.13 ഗ്രാം MDMA ആയിട്ടാണ് പിടിയിലാവുന്നത്. 
സ്വകാര്യ ലോഡ്ജിൽ മുറിയെടുത്ത് മയക്കുമരുന്ന് വിൽപ്പന നടത്താനായി വന്ന രണ്ട് പേരാണ്  പിടിയിലായത്. നാർക്കോട്ടിക്ക് സെൽ അസിസ്റ്റന്റ് കമ്മീഷണർ കെ. എ ബോസിൻ്റെ  നേത്യത്വ ത്തിലുള്ള ഡാൻസാഫും, സബ് ഇൻസ്പെക്ടർ ടി.കെ ഉമ്മറിൻ്റെ നേതൃത്വത്തിലുള്ള കുന്ദമംഗലം പോലീസും ചേർന്നാണ് പിടികൂടിയത്.  കോഴിക്കോട് ജില്ലയിൽ ലഹരിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുന്നതിൻ്റെ ഭാഗമായി കോഴിക്കോട് സിറ്റി പോലീസ് ഡെപ്യൂട്ടി കമ്മീഷണർ അരുൺ കെ. പവിത്രൻ ഐ.പി എസിൻ്റെ നിർദേശത്തെ തുടർന്ന് ജില്ലയിൽ പരിശോധന ശക്തമാക്കിയതിൽ ലഭിച്ച രഹസ്യ വിവരത്തിൽ കുന്ദമംഗലം ലോഡ്ജ് മുറിയിൽ നടത്തിയ പരിശോധനയിലാണ് എം.ഡി എം.എ യുമായി പോലീസ് രണ്ട് പേരെയും പിടികൂടുന്നത്.
ബംഗളൂരുവിൽ നിന്നും എം.ഡി.എം.എ കോഴിക്കോട്ടേക്ക് എത്തിച്ച് ചില്ലറ വില്പന നടത്തുന്നവരിൽ പ്രധാനികളാണ് ഇരുവരും. കുന്ദമംഗലം, കാരന്തൂർ ഭാഗങ്ങളിലെ യുവാക്കളെയും, വിദ്യാർത്ഥികളെയും കേന്ദ്രീകരിച്ചാണ് ലഹരി വിൽപന നടത്തുന്നത്. ഏറെ നാളത്തെ നിരീക്ഷണത്തിൽ ഇവരുടെ നീക്കങ്ങൾ മനസിലാക്കിയ പോലീസ് സംഘം വളരെ തന്ത്രപരമായി പിടികൂടുകയായിരുന്നു. ഇവർ രണ്ട് പേരും സ്ഥിരമായി ലഹരി ഉപയോഗിക്കുന്ന ആളുകളാണ്. പിടിയിലായ ഷാഹുലിന് മുമ്പ് കോഴിക്കോട് ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ പിടിച്ചു പറി, അടിപിടി, കഞ്ചാവ് കേസ്, പോക്സോ കേസ് എന്നിവയും അതുലിന് കഞ്ചാവ് ഉപയോഗിച്ചതിന് കേസും ഉണ്ടായിരുന്നു.
ഡൻസാഫ് എസ്.ഐ മനോജ് ഇടയേടത്ത്, അഖിലേഷ് കെ, അനീഷ് മൂസേൻവീട്, സുനോജ് കാരയിൽ, ലതീഷ് എം.കെ, സരുൺ കുമാർ പി.കെ, ഷിനോജ് എം, മഷ്ഹൂർ കെ. എം, ദിനീഷ് പി.കെ, അതുൽ ഇ, കുന്ദമംഗലം സ്റ്റേഷനിലെ എസ്. ഐ ജിബിഷ കെ പി, മുഹമദ്ദ് ഷമീർ, KHG മനോജ് കുമാർ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്. 
ഡാൻസാഫ് സംഘം ലഹരിക്കെതിരെ നഗരത്തിൽ നിരീക്ഷണം ശക്തമാക്കി. മയക്കുമരുന്ന് ലോബികളെ ശക്തമായി നിരീക്ഷിക്കുന്നതിൻ്റെ ഭാഗമായി റെയിൽവെ സ്റ്റേഷൻ പരിസരം, ബസ്സ് സ്റ്റാൻ്റ് , മാളുകൾ, ലോഡ്ജ് , ബീച്ച്, വിദ്യാലയങ്ങളുടെ പരിസരങ്ങൾ എന്നിവിടങ്ങളിൽ നിരീക്ഷണം ശക്തമാക്കി. 
Share news