KOYILANDY DIARY.COM

The Perfect News Portal

രണ്ടുവയസുകാരിയെ കാണാതായ സംഭവം; സിസിടിവി ദൃശ്യം പൊലീസിന്

തിരുവനന്തപുരം: തിരുവനന്തപുരത്ത് രണ്ടുവയസുകാരിയെ കാണാതായ സംഭവത്തില്‍ നിര്‍ണായക സിസിടിവി ദൃശ്യം പൊലീസിന് ലഭിച്ചു. ബ്രഹ്‌മോസിന് സമീപത്തെ നിര്‍ണായക സിസിടിവി ദൃശ്യമാണ് പൊലീസിന് ലഭിച്ചത്. രാത്രി 12 ന് ശേഷം രണ്ട് പേര്‍ ബൈക്കില്‍ പോകുന്നതാണ് ദൃശ്യങ്ങളില്‍ ഉള്ളത്. അവര്‍ക്കിടയില്‍ കുട്ടി ഉള്ളതായി സംശയമുണ്ട്. കുട്ടിയെ കാണാതായതിന് സമീപത്ത് നിന്നാണ് ദൃശ്യങ്ങള്‍ ലഭിച്ചത്. കൂടുതല്‍ ദൃശ്യങ്ങള്‍ പരിശോധിച്ച് വരികയാണെന്ന്  പൊലീസ് പറഞ്ഞു