ചന്ദ്രശേഖരൻ വധ കേസ്: പി മോഹനന്‍ അടക്കമുള്ളവരെ വേട്ടയാടാന്‍ ശ്രമം നടന്നു: എം വി ഗോവിന്ദന്‍
തിരുവനന്തപുരം: ചന്ദ്രശേഖരൻ വധക്കേസില്‍ വലിയ നിയമയുദ്ധമാണ് നടന്നതെന്ന് സിപിഐ(എം) സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. പാര്‍ട്ടിക്ക് പങ്കില്ലെന്നുള്ളത് അന്നെ പറഞ്ഞതാണ്. അത് ശരിയുമാണ്.പാര്‍ട്ടി ജില്ലാ സെക്രട്ടറി അട്ടക്കമുള്ള നേതൃത്വത്തിന് നേരെ വലിയ കടന്നാക്രമണം നടത്താനുള്ള ബോധപൂര്‍വ്വമായ ശ്രമം കേസുമായി ബന്ധപ്പെട്ട് നടത്തിയപ്പോഴാണ് പാര്‍ട്ടി ശരിയായ രീതിയില്‍ കേസില്‍ ഇടപെടേണ്ടി വന്നത്. പി മോഹനന്‍ അടക്കമുള്ളവര്‍ക്കെതിരെ വേട്ടയാടാന്‍ ശ്രമം നടന്നുവെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.