കെഎസ്‌ആർടിസി ബസ് സ്‌കൂട്ടറിലിടിച്ച് രണ്ട് വിദ്യാർത്ഥികൾ മരിച്ചു

കോഴിക്കോട്: കെഎസ്‌ആർടിസി ബസ് സ്‌കൂട്ടറിലിടിച്ച് രണ്ട് വിദ്യാർത്ഥികൾ മരിച്ചു. പാലക്കാട് മണ്ണാർക്കാട് സ്വദേശികളായ ഫായിസ് അലി (22), സുഹൃത്ത് മുഹമ്മദ് ഫർഹാൻ (22) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്‌ച പുലർച്ചെ 3.30 ഓടെ വയനാട്– കണ്ണൂർ റോഡിൽ ക്രിസ്‌ത്യൻ കോളേജിന് സമീപത്തെ ജങ്‌ഷനിലാണ് അപകടം.

പാലാഴി ഹൈ ലൈറ്റ് മാളിന് സമീപത്തെ സ്ഥാപനത്തിൽ സിഎംഎ വിദ്യാർത്ഥിയാണ് ഫായിസ് അലി. നാട്ടിൽ നിന്ന് വന്ന മുഹമ്മദ് ഫർഹാനുമായി ഗാന്ധിറോഡ് ഭാഗത്ത് നിന്ന് നഗര ഭാഗത്തേക്ക് പോകുമ്പോൾ കണ്ണൂരേക്ക് പോകുന്ന കെഎസ്‌ആർടിസി ബസ് ഇടിക്കുകയായിരുന്നു. ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തുമ്പോഴേക്കും മരിച്ചു.

