ഭവാനി ചെല്ലപ്പൻ (98) അന്തരിച്ചു
കോട്ടയം: പ്രശസ്ത നർത്തകിയും നൃത്താധ്യാപികയുമായ ഭവാനി ചെല്ലപ്പൻ (98) അന്തരിച്ചു. കുമാരനല്ലൂരിലെ മകന്റെ വസതിയിലായിരുന്നു അന്ത്യം. പരേതനായ പ്രശസ്ത നർത്തകൻ ഡാൻസർ ചെല്ലപ്പനാണ് ഭർത്താവ്. സംസ്കാരം ഞായറാഴ്ച ഉച്ചയ്ക്ക്. ഗുരു ഗോപിനാഥിന്റെ ശിഷ്യയും കോട്ടയത്തെ ഭാരതീയ നൃത്തകലാലയം എന്ന നൃത്ത വിദ്യാലയത്തിന്റെ ഡയറക്ടറുമായിരുന്നു.
1952-ൽ ആരംഭിച്ച വിദ്യാലയത്തിൽ സിനിമാ-സീരിയൽ താരങ്ങളടക്കം നിരവധി പേരാണ് നൃത്തം അഭ്യസിച്ചിട്ടുള്ളത്. ഗുരു ഗോപിനാഥിന്റെ നിർദേശപ്രകാരമാണ് കോട്ടയത്ത് നൃത്ത വിദ്യാലയം ആരംഭിച്ചത്. കേരള കലാമണ്ഡലം പുരസ്‌കാരം, സംഗീത നാടക അക്കാദമി പുരസ്‌കാരം തുടങ്ങി നിരവധി അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്.