KOYILANDY DIARY

The Perfect News Portal

ചന്ദനത്തടികൾ മുറിച്ചു കടത്താൻ ശ്രമിച്ച രണ്ടുപേർ വനംവകുപ്പിൻ്റെ പിടിയിൽ

താമരശേരി: ചന്ദനത്തടികൾ മുറിച്ചു കടത്താൻ ശ്രമിച്ച രണ്ടുപേർ വനം വകുപ്പിൻ്റെ പിടിയിൽ.
തലക്കുളത്തൂർ അന്നശേരി ജുമാമസ്ജിദ് സ്ഥലത്തു നിന്നാണ് ചന്ദനത്തടികൾ മുറിച്ചു കടത്താൻ ശ്രമിച്ചത്. കണ്ണിപറമ്പ് സ്വദേശി നായന്നൂർ മീത്തൽ അബൂബക്കർ (70), കുറ്റിക്കടവ് സ്വദേശി കാളാമ്പലത്ത് കെ.ടി അബ്ദുൽ കരീം (54) എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്ന്‌ 30 കിലോയോളം ചന്ദനവും ആയുധങ്ങളും മോട്ടോർ സൈക്കിളും പിടികൂടി.
ഇവരിൽ നിന്നുള്ള വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ആക്കോട് മൂലോട്ട്പറമ്പിൽ  എം.പി അഷ്റഫി(40) ന്റെ വീട്ടിൽ നിന്ന്‌ ചെത്തി ഒരുക്കിയ ചന്ദനത്തടികളും ചന്ദനച്ചീളുകളും കണ്ടെടുത്തു. പ്രതികളെ താമരശേരി ജെഎഫ്സിഎം കോടതി റിമാൻഡ്‌ ചെയ്തു.
Advertisements
താമരശേരി റെയ്‌ഞ്ച് ഓഫീസർ എം.കെ രാജീവ്കുമാറിന്റെ നേതൃത്വത്തിൽ സെക്‌ഷൻ ഫോറസ്റ്റ് ഓഫീസർമാരായ ബി.കെ പ്രവീൺ കുമാർ, എം.സി വിജയകുമാർ, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ ഭവ്യ ഭാസ്കർ, ആൻസി ഡയാന, ഡ്രൈവർ ജിതേഷ് എന്നിവരാണ് പ്രതികളെ പിടികൂടിയത്.