കൊയിലാണ്ടി പെരുവട്ടൂരിൽ കടന്നൽ കുത്തേറ്റ് രണ്ടു പേർക്ക് പരിക്ക്
കൊയിലാണ്ടി പെരുവട്ടൂരിൽ കടന്നൽ കുത്തേറ്റ് രണ്ടു പേർക്ക് പരിക്ക്. പെരുവട്ടൂർ അമൃത സ്കൂളിനടുത്ത് വൈകീട്ട് 4 മണിയോടുകൂടിയാണ് സംഭവം. താമരശ്ശേരി സ്വദേശികളായ വിപിൻദാസ്, അബ്ദുൾ റഷീദ് എന്നിവർക്കാണ് കുത്തേറ്റത്. വെട്ടുകല്ല് ഇറക്കാൻ വന്ന താമരശ്ശേരി സ്വദേശികളാണ് ഇവർ. വിപിൻദാസിൻ്റെ നില ഗുരുതരമായതിനാൽ മെഡിക്കൽ കോളജിലേക്ക് മാറ്റിയിട്ടുണ്ട്.

വിവരം കിട്ടിയതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേനയെത്തിയാണ് പരിക്കേറ്റവരെ കൊയിലാണ്ടി താലൂക്കാശുപത്രിയിൽ എത്തിച്ചുത്. Gr: ASTO പ്രദീപ്, ജിനീഷ്‌കുമാർ, നിധി പ്രസാദ്, ഷാജു, രാജേഷ് എന്നിവർ രക്ഷാപ്രവര്‍ത്തനത്തിൽ എര്‍പ്പെട്ടു.
