KOYILANDY DIARY.COM

The Perfect News Portal

പാപ്പനംകോട് തീപിടിച്ച് രണ്ടു പേര്‍ മരിച്ച സംഭവം; ഭാര്യയെ കൊന്ന് ഭര്‍ത്താവ് ആത്മഹത്യ ചെയ്തതെന്ന് സംശയം

തിരുവനന്തപുരത്ത് പാപ്പനംകോട് തീപിടിച്ച് രണ്ടു പേര്‍ മരിച്ച സംഭവം കൊലപാതകമെന്ന നിഗമനത്തില്‍ പൊലീസ്. മരിച്ചത് ഭാര്യ വൈഷ്ണവയും ഭര്‍ത്താവ് ബിനുവുമെന്ന് സൂചന. മൃതദേഹം ഭര്‍ത്താവ് ബിനുവിന്റേതെന്ന് സ്ഥിരീകരിക്കാന്‍ ഡിഎന്‍എ പരിശോധന നടത്തും. രണ്ടാമത്തെയാള്‍ ഇവരുടെ ഭര്‍ത്താവ് ബിനുവെന്നാണ് സൂചന. ഇരുവരും തമ്മിലുള്ള അകല്‍ച്ചയും തര്‍ക്കങ്ങളും കൊലപാതകത്തിലെത്തിച്ചൂവെന്നാണ് വിവരം. വൈഷ്ണവയെ കൊലപ്പെടുത്തിയശേഷം ബിനു ജീവനൊടുക്കിയെന്നാണ് പോലീസ് സംശയിക്കുന്നത്.

 

 

മൃതദേഹം ഭര്‍ത്താവ് ബിനുവിന്റേത് എന്ന് സ്ഥിരീകരിക്കാന്‍ ഡിഎന്‍എ പരിശോധന നടത്തും. ഇതിനുശേഷമെ മരിച്ചത് ബിനുവാണെന്ന ഔദ്യോഗിക സ്ഥിരീകരണം ലഭിക്കു. രാവിലെ സ്ഥലത്ത് ഒരു പുരുഷന്‍ എത്തി പ്രശ്നമുണ്ടാക്കിയെന്ന് ദൃക്സാക്ഷി പൊലീസിന് മൊഴി നല്‍കിയിരുന്നു. മാത്രമല്ല പോലീസ് സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചു. കൂടാതെ സംഭവ സ്ഥലത്തുനിന്ന് പൊലീസ് ഒരു കത്തിയും കണ്ടെടുത്തിട്ടുണ്ട്.

 

വൈഷ്ണവയെ കുത്തിയശേഷം ഭര്‍ത്താവ് വിനുകുമാര്‍ തീ കൊളുത്തിയതെന്ന സംശയം ഇതോടെ ബലപ്പെട്ടിട്ടുണ്ട്. ഉച്ചയോടെ രണ്ട് നില കെട്ടിടത്തിന്റെ മുകളിലത്തെ നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന ഓഫീസിനകത്താണ് തീപിടിത്തമുണ്ടായത്. ഓഫീസ് പൂര്‍ണമായും കത്തിയ നിലയിലാണ്. മുറിക്കുള്ളില്‍ പെട്ടെന്നാണ് തീ ആളിപ്പടര്‍ന്നതെന്നാണ് വിവരം. തീപടരുന്നത് കണ്ട നാട്ടുകാരാണ് ആദ്യം രക്ഷാപ്രവര്‍ത്തനത്തിന് എത്തിയത്. പിന്നീട് ഫയര്‍ഫോഴ്സ് സംഘമെത്തി തീ കെടുത്തിയ ശേഷമാണ് രണ്ട് പേരെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

Advertisements
Share news